ആദ്യ തോല്‍വിയേറ്റു വാങ്ങി ഗയാന, ബാര്‍ബഡോസ് ട്രിഡന്റ്സിനു 30 റണ്‍സ് ജയം

ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ വിജയക്കുതിപ്പിനു വിരാമമിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. തങ്ങളുടെ മൂന്നാം ജയം തേടിയിറങ്ങിയ ഗയാനയെ ബാര്‍ബഡോസ് 30 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. തോല്‍വിയേറ്റു വാങ്ങിയെങ്കിലും 4 പോയിന്റോടെ ഗയാന തന്നെയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. ഷായി ഹോപ് 45 പന്തില്‍ നിന്ന് 88 റണ്‍സ് നേടി ബാര്‍ബഡോസ് നിരയില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ നിക്കോളസ് പൂരന്‍(45), സ്റ്റീവന്‍ സ്മിത്ത്(41) എന്നിവരും ടീമിനായി തിളങ്ങി.

ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്(48), ഷൊയ്ബ് മാലിക്ക്(38) എന്നിവരാണ് ഗയാന നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ഗയാനയുടെ ഇന്നിംഗ്സ് 155/8 എന്ന നിലയില്‍ അവസാനിച്ചു. റേയമന്‍ റീഫര്‍ 5 വിക്കറ്റുമായി ബാര്‍ബഡോസിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial