റസ്സല്‍ കൊടുങ്കാറ്റ്, തല്ലാവാസിനു തകര്‍പ്പന്‍ ജയം

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പടുകൂറ്റന്‍ സ്കോറിനെ മൂന്ന് പന്ത് ശേശിക്കെ മറികടന്ന് ജമൈക്ക തല്ലാവാസ്. ആന്‍ഡ്രേ റസ്സല്‍ ഉഗ്രരൂപം പൂണ്ട മത്സരത്തില്‍ 49 പന്തില്‍ നിന്ന് 13 സിക്സും 6 ബൗണ്ടറിയും സഹിതം 121 റണ്‍സ് നേടിയാണ് തല്ലാവാസിനെ വിജയത്തിലേക്ക് നയിച്ചത്. 19.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പിച്ച തല്ലാവാസിനു വേണ്ടി ജോണ്‍സണ്‍ ചാള്‍സ്(24), കെന്നാര്‍ ലൂയിസ്(51) എന്നിവരും തിളങ്ങിയെങ്കിലും ആന്‍ഡ്രേ റസ്സല്‍ ഒറ്റയ്ക്കാണ് കളിയുടെ ഗതി മാറ്റിയത്. അലി ഖാന്‍ മൂന്നും ഫവദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി നൈറ്റ് റൈഡേഴ്സ് ബൗളര്‍മാരി തിളങ്ങി. നേരിട്ട ആദ്യ പന്തില്‍ റസ്സലിന്റെ ക്യാച്ച് കൈവിട്ടതും നൈറ്റ് റൈഡേഴ്സിനു തിരിച്ചടിയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടുകയായിരുന്നു. കോളിന്‍ മണ്‍റോ(61), ബ്രണ്ടന്‍ മക്കല്ലം(56), ക്രിസ് ലിന്‍(46) എന്നിവര്‍ക്കൊപ്പം 29 റണ്‍സ് നേടി ഡാരെന്‍ ബ്രാവോയും ട്രിന്‍ബാഗോയ്ക്കായി തിളങ്ങി. തല്ലാവാസ് ബൗളര്‍മാരില്‍ ആന്‍ഡ്രേ റസ്സല്‍ മൂന്ന് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial