CPL

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി രാംനരേഷ് സര്‍വന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജമൈക്ക തല്ലാവാസിന്റെ സഹ പരിശീലകന്‍ ആയ രാംനരേഷ് സര്‍വന്‍ ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ പിന്മാറ്റമെന്നാണ് സര്‍വന്‍ അറിയിച്ചത്. സര്‍വന് പകരം ഫ്ലോയഡ് റീഫറിന്റെ സഹ പരിശീലകരായി തല്ലാവാസ് മുന്‍ വിന്‍ഡീസ് സ്പിന്നര്‍ റയാന്‍ ഓസ്റ്റിനെയും വിനോദ് മഹാരാജിനെയും ടീമിലെത്തിച്ചിട്ടുണ്ട്.

നേരത്തെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സര്‍വനും ക്രിസ് ഗെയിലും തമ്മില്‍ തല്ലാവാസില്‍ നിന്ന് ഗെയിലിന്റെ പുറത്താകലിന് കാരണം സര്‍വന്‍ ആണെന്ന് പറഞ്ഞ് വാക് പോരില്‍ ഏര്‍പ്പെട്ടിരുന്നു.