ഡ്വെയിന്‍ സ്മിത്തിന്റെ വെടിക്കെട്ട് വീണ്ടും, ജയിച്ച് കയറി ബാര്‍ബഡോസ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും കത്തിക്കയറി ഡ്വെയിന്‍ സ്മിത്ത്. ബാര്‍ബഡോസ് ട്രിഡന്റിനായി ഡ്വെയിന്‍ സ്മിത്ത് തിളങ്ങിയപ്പോള്‍ സ്റ്റാര്‍സിനായി തിളങ്ങിയ റഖീം കോര്‍ണവാലിന്റെ മിന്നുന്ന ഇന്നിംഗ്സിനും അവരെ വിജയത്തിലേക്ക് നയിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലൂസിയ സ്റ്റാര്‍സിനു 4 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സേ നേടാനായുള്ളു. 44 പന്തില്‍ 78 റണ്‍സ് നേടിയ റഖീം കോര്‍ണവാല്‍ പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് ടീമിനു തിരിച്ചടിയായി.

8 സിക്സറും 5 ബൗണ്ടറിയും സഹിതം 65 പന്തില്‍ നിന്നാണ് ഡ്വെയിന്‍ സ്മിത്ത് 103 റണ്‍സ് നേടിയത്. ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്ത താരത്തിനു പിന്തുണയായി നിക്കോളസ് പൂരന്‍(32), ക്രിസ്റ്റഫര്‍ ബാര്‍ണവെല്‍(26*) എന്നിവരും മികച്ച പിന്തുണ നല്‍കി. റഖീം കോര്‍ണവാല്‍ സ്റ്റാര്‍സിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

തിരിച്ചു കൂറ്റന്‍ ലക്ഷ്യം തേടി ഇറങ്ങിയ സ്റ്റാര്‍സിനു തുടരെ വിക്കറ്റുകള്‍ വീണെങ്കിലും റഖീം കോര്‍ണവാല്‍ ബാര്‍ബഡോസ് ബൗളര്‍മാരെ പ്രഹരിച്ചുകൊണ്ടിരുന്നു. 17 പന്തില്‍ 49 റണ്‍സ് എന്ന നിലയില്‍ മത്സരം ആവേശകരമായ നിലയില്‍ നില്‍ക്കുമ്പോള്‍ റഖീം പരിക്കേറ്റ് പുറത്താകുകയായിരുന്നു. 6 സിക്സറും 7 ബൗണ്ടറിയും താരം നേടിയിരുന്നു. പിന്നീട് മത്സരത്തില്‍ കൂടുതല്‍ പ്രഭാവമുണ്ടാക്കാനാകാതെ സ്റ്റാര്‍സ് 29 റണ്‍സിന്റെ തോല്‍വി വഴങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുജിത് ഇനി മഞ്ഞപ്പടയിൽ, ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ കീപ്പറായി 19കാരൻ മലയാളി
Next articleഇതിഹാസ താരം പെലെയേയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ