ബാര്‍ബഡോസ് ട്രിഡന്റ്സ് ഇനി ബാര്‍ബഡോസ് റോയൽസ്, ടീമിൽ കൂടുതൽ ഷെയര്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി ആയ ബാര്‍ബഡോസ് ട്രിഡന്റ്സ് ഇനി ബാര്‍ബഡോസ് റോയല്‍സ്. ഐപിഎൽ ഫ്രാഞ്ചൈസി ആയ രാജസ്ഥാന്‍ റോയൽസ് ടീമിൽ തങ്ങളുടെ ഉടമസ്ഥാവകാശം വര്‍ദ്ധിപ്പിച്ചതോടെയാണ് ഇത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും പഞ്ചാബ് കിംഗ്സിനും പുറമെ കരീബിയന്‍ പ്രീമിയര്‍ ലീഗിൽ നടത്തുന്ന മൂന്നാമത്തെ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെയാണ് കൊല്‍ക്കത്ത 2015ൽ വാങ്ങിയത്.

കഴി‍‍‍ഞ്ഞ വര്‍ഷം പഞ്ചാബ് കിംഗ്സ് സെയിന്റ് ലൂസിയ സൂക്ക്സിനെ സ്വന്തമാക്കിയിരുന്നു. രണ്ട് തവണ സിപിഎൽ വിജയിച്ച ടീമാണ് ബാര്‍ബഡോസ്. കഴി‍ഞ്‍ വര്‍ഷത്തെ പ്രകടനം ടീമിന്റെ വളരെ മോശമായിരുന്നു. 10 മത്സരത്തിൽ മൂന്ന് വിജയം മാത്രമാണ് ടീമിന് നേടാനായത്.

Previous articleഒളിമ്പിക്‌സിലെ ആദ്യ ട്രിയതലോൺ മിക്സഡ് ഇനത്തിൽ സ്വർണം നേടി ബ്രിട്ടൻ
Next articleലണ്ടന്‍ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ അതാനു ദാസ്