
- Advertisement -
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മഴ നിയമപ്രകാരം 17 റണ്‍സ് വിജയം സ്വന്തമാക്കി. കീറോണ്‍ പൊള്ളാര്‍ഡിന്റെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പാട്രിയറ്റ്സ് 9.3 ഓവറില്‍ 84/1 എന്ന നിലയിലെത്തിയപ്പോളാണ് മഴ വില്ലനായി എത്തിയത്.
ബാര്‍ബഡോസിനായി പൊള്ളാര്‍ഡ് 63 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഡ്വെയിന്‍ സ്മിത്ത്(33), ഷൊയബ് മാലിക്(29) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. സാമുവല്‍ ബദ്രി പാട്രിയറ്റ്സിനു വേണ്ടി 2 വിക്കറ്റ് നേടി.
മഴയെത്തുമ്പോള്‍ പാട്രിയറ്റ്സിനു വേണ്ടി ക്രിസ് ഗെയില്‍(38*), മുഹമ്മദ് ഹഫീസ്(30*) എന്നിവരായിരുന്നു ക്രീസില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement