അപരാജിത കുതിപ്പ് തുടര്‍ന്ന് പാട്രിയറ്റ്സ്, ഗയാനയെ വീഴ്ത്തിയത് 6 വിക്കറ്റിന്

Stkittsnevispatriots

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനെതിരെ 6 വിക്കറ്റ് വിജയം ആണ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഗയാന 3 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയപ്പോള്‍ ഗയാന 4 പന്ത് അവശേഷിക്കവെയാണ് സ്കോര്‍ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ഗയാനയ്ക്ക് വേണ്ടി മുഹമ്മദ് ഹഫീസ് 70 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 52 റൺസ് നേടി.

ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ് പുറത്താകാതെ 59 റൺസ് നേടിയപ്പോള്‍ ഡെവൺ തോമസ്(31), എവിന്‍ ലൂയിസ്(30), ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

Previous articleട്രിന്‍ബാഗോയ്ക്ക് വീണ്ടും തോല്‍വി, 5 റൺസ് വിജയവുമായി കിംഗ്സ്
Next articleഅമദ് ദിയാലോയ്ക്ക് പരിക്ക്, ട്രാൻസ്ഫർ നടക്കില്ല