മൊഹമ്മദ് നബിക്ക് സി പി എല്ലിൽ പുതിയ ക്ലബ്

അഫ്ഘാനിസ്ഥാൻ നായകൻ മൊഹമ്മദ് നബി കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തല്ലാവാസിനായി കളിക്കും. താരത്തെ സൈൻ ചെയ്തറ്റഹയി ക്ലബ് പ്രഖ്യാപിച്ചു. ടൂർണമെന്റിന്റെ ഗയാന മത്സരങ്ങൾ ആരംഭിക്കുമ്പോൾ നബി ടീമിനൊപ്പം ഉണ്ടാകും. ഇപ്പോൾ ജമൈക്ക തല്ലവാസ് ലീഗിൽ രണ്ടാം സ്ഥാനത്ത് ഉണ്ട്. സെപ്റ്റംബർ 21ന് നബി ടീമിനായി തന്റെ ആദ്യ മത്സരം കളിക്കും.

സിപിഎല്ലിൽ മുമ്പ് സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സ്, സെന്റ് ലൂസിയ കിംഗ്‌സ് എന്നിവരെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

ജമൈക്കയെ എറിഞ്ഞിട്ട് രവി രാംപോള്‍, ട്രിന്‍ബാഗോയ്ക്ക് 4 വിക്കറ്റ് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ജമൈക്ക തല്ലാവാസിനെ വീഴ്ത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. രവി രാംപോളിന്റെ തകര്‍പ്പന്‍ സ്പെല്ലിന് മുന്നിൽ ജമൈക്ക തല്ലാവാസ് തകര്‍ന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിന് 116 റൺസ് മാത്രമാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

രാംപോള്‍ 4 ഓവറിൽ 19 റൺസ് വിട്ട് നൽകി നാല് വിക്കറ്റ് നേടിയപ്പോള്‍ 35 പന്തിൽ 50 റൺസ് നേടിയ ഫാബിയന്‍ അല്ലന്‍ ആണ് ടീം സ്കോര്‍ 100 കടത്തിയത്.

കോളിന്‍ മൺറോ 28 പന്തിൽ 40 റൺസും ടിം സീഫര്‍ട്ട് 28 റൺസും നേടിയപ്പോള്‍ 5 പന്ത് അവശേഷിക്കവെ 6 വിക്കറ്റ് നഷ്ടത്തിൽ ട്രിന്‍ബാഗോയെ ലക്ഷ്യം മറികടക്കുവാന്‍ സഹായിച്ചത് 12 പന്തിൽ പുറത്താകാതെ 18 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ ആയിരുന്നു.

ഡേവിഡ് വീസിന്റെ ഓള്‍റൗണ്ട് പ്രകടനം, സെയിന്റ് ലൂസിയ കിംഗ്സിന് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സെയിന്റ് ലൂസിയ കിംഗ്സിന് വിജയം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 189/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 140 റൺസിന് ഓള്‍ഔട്ട് ആയി. 49 റൺസ് വിജയം ആണ് കിംഗ്സ് സ്വന്തമാക്കിയത്.

ബാറ്റിംഗിൽ ജോൺസൺ ചാള്‍സ്(41 പന്തിൽ 61), ഫാഫ് ഡു പ്ലെസി(21 പന്തിൽ 41) എന്നിവര്‍ക്കൊപ്പം 12 പന്തിൽ പുറത്താകാതെ 21 റൺസ് നേടിയ ഡേവിഡ് വീസും തിളങ്ങിയ. റോഷോൺ പ്രിമസ്(18), റോസ്ടൺ ചേസ്(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. റഷീദ് ഖാന്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

19 പന്തിൽ 32 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് മാത്രമാണ് പാട്രിയറ്റ്സ് നിരയിൽ തിളങ്ങിയത്. റഷീദ് ഖാന്‍ 19 പന്തിൽ 26 റൺസും എവിന്‍ ലൂയിസ് 12 പന്തിൽ 19 റൺസും നേടിയെങ്കിലും വെറും 8 റൺസ് വിട്ട് നൽകി 3 വിക്കറ്റ് നേടിയ ഡേവിഡ് വീസ് ആണ് മത്സരം മാറ്റി മറിച്ചത്. കെസ്രിക് വില്യംസും മൂന്ന് വിക്കറ്റ് നേടി.

വെടിക്കെട്ടുമായി കൈൽ മയേഴ്സ്, കുതിപ്പ് തുടര്‍ന്ന് ബാര്‍ബഡോസ് റോയൽസ്, തുടര്‍ച്ചയായ ആറാം വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ നിലം പരിശാക്കി തുടര്‍ച്ചയായ ആറാം വിജയം നേടി ബാര്‍ബഡോസ് റോയൽസ്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയൽസിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ബാര്‍ബഡോസ് റോയൽസ്.

ട്രിന്‍ബാഗോയെ 20 ഓവറിൽ 132 റൺസിന് പുറത്താക്കിയ ശേഷം 2 വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിലാണ് ട്രിന്‍ബാഗോയുടെ എട്ട് വിക്കറ്റ് വിജയം. കൈൽ മയേഴ്സ് 36 പന്തിൽ 79 റൺസ് നേടിയാണ് ബാര്‍ബഡോസിന്റെ വിജയം വേഗത്തിലാക്കിയത്. കോര്‍ബിന്‍ ബോഷ് 33 റൺസും ക്വിന്റൺ ഡി കോക്ക് 15 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നിരയിൽ നിക്കോളസ് പൂരന്‍ 52 റൺസുമായി ടോപ് സ്കോറര്‍ ആയി. സുനി. നരൈന്‍ 30 റൺസ് നേടിയെങ്കിലും 31 പന്താണ് താരം നേരിട്ടത്. ബാര്‍ബഡോസിന് വേണ്ടി മുജീബ് 3 വിക്കറ്റ് നേടിയപ്പോള്‍ ഹോള്‍ഡര്‍, റഖീം കോൺവാൽ, ഒബേദ് മക്കോയി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

റഷീദ് ഖാൻ സി പി എല്ലിൽ നിലവിലെ ചാമ്പ്യൻസിനായി കളിക്കും

അഫ്ഗാനിസ്ഥാൻ ലെഗ്സ്പിന്നർ റാഷിദ് ഖാനെ നിലവിലെ ചാമ്പ്യൻമാരായ സെന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനായി കളിക്കും. വനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായാണ് റഷീദിന്ദ് സെന്റ് കിറ്റ്സ് സൈൻ ചെയ്തത്. ഹസാരംഗ ഈ സിപിഎൽ സീസണിൽ കളിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ റഷീദ് ഖാൻ സി പി എല്ലിൽ കളിച്ചിരുന്നില്ല. അന്ന് അഫ്ഗാനിസ്താന് മത്സരങ്ങൾ ഉള്ളത് കൊണ്ട് അദ്ദേഹം മാറി നിൽക്കുക ആയിരുന്നു‌. ഗയാന ആമസോൺ വാരിയേഴ്‌സിനായും ബാർബഡോസ് റോയൽസിനായും മുമ്പ് റഷീദ് ഖാൻ സി പി എല്ലിൽ കളിച്ചിട്ടുണ്ട്.

ഡാരന്‍ സാമി സെയിന്റ് ലൂസിയ കിംഗ്സ് മുഖ്യ കോച്ച്

2022 കരീബിയന്‍ പ്രീമിയര്‍ ലീഗിൽ പുതിയ കോച്ചിനെ പ്രഖ്യാപിച്ച് സെയിന്റ് ലൂസിയ കിംഗ്സ്. ഡാരന്‍ സാമിയെയാണ് മുഖ്യ കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 30ന് ആണ് അവസാനിക്കുന്നത്.

സെയിന്റ് ലൂസിയ കിംഗ്സിന്റെ കളിക്കാരന്‍, ക്യാപ്റ്റന്‍, അംബാസിഡര്‍, ഉപ പരിശീലകന്‍, മെന്റര്‍ എന്നീ റോളുകള്‍ വഹിച്ചയാളാണ് ഡാരന്‍ സാമി.

കരീബിയൻ പ്രീമിയർ ലീഗിൽ ഇത്തവണ വനിത പതിപ്പും

കരീബിയൻ പ്രീമിയർ ലീഗിന്റെ ഇത്തവണത്തെ സീസണിൽ വനിത ടീമുകളുടെ ടൂര്‍ണ്ണമെന്റും നടക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്. മൂന്ന് ടീമുകള്‍ ഇത്തവണത്തെ വനിത പതിപ്പിലുണ്ടാകുമെന്നും ബോര്‍ഡ് അറിയിച്ചു.

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ബാർബഡോസ് റോയൽ്, ഗയാന ആമസോൺ വാരിയേഴ്സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് എന്നിവരാകും ടീമുകള്‍.

 

ശിവ്നരൈന്‍ ചന്ദര്‍പോള്‍ ജമൈക്ക തല്ലാവാസ് മുഖ്യ കോച്ച്

വിന്‍ഡീസ് മുന്‍ താരം സിവ്നരൈന്‍ ചന്ദര്‍പോള്‍ ജമൈക്ക തല്ലാവാസ് മുഖ്യ കോച്ച്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2022 പതിപ്പിലേക്കാണ് ഈ നിയമനം. ഫ്ലോയഡ് റീഫറിൽ നിന്നാണ് കോച്ചിംഗ് ദൗത്യം ചന്ദര്‍പോള്‍ ഏറ്റെടുക്കുന്നത്.

കര്‍ട്‍ലി ആംബ്രോസിനെ ടീം ബൗളിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്. ചന്ദര്‍പോള്‍ 164 ടെസ്റ്റുകളും 264 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ച താരം 20000ലധികം അന്താരാഷ്ട്ര റൺസ് നേടിയിട്ടുണ്ട്.

 

ഹീറോ ആയി ഡൊമനിക് ഡ്രൈക്സ്, അവസാന പന്തിൽ കരീബിയൻ പ്രീമിയർ ലീഗ് സ്വന്തമാക്കി സെയിന്റ് കിറ്റ്സ്

കരീബിയൻ പ്രീമിയർ ലീഗ് കിരീടം ബ്രാവോ നായകനായ സെന്റ് കിറ്റ്സ് സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ലൂസിയ കിംഗ്സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടാണ് കിറ്റ്സ് കിരീടം സ്വന്തമാക്കിയത്. അവസാന പന്തിൽ ആയിരുന്നു വിജയം. കളി കൈവിട്ടു എന്ന് തോന്നിയ സ്ഥലത്ത് ‌നിന്ന് വെടികെട്ട് ബാറ്റിംഗ് നടത്തിയ യുവതാരം ഡൊമനിക് ഡ്രൈക്സ് ആണ് ഫൈനലിലെ ഹീറോ. 24 പന്തിൽ 48 റൺസ് അടിച്ച് ഡ്രൈക്സ് പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൈന്റ് ലൂസിയ കിങ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് ആയിരുന്നു എടുത്തിരുന്നത്. 21 പന്തിൽ 39 റൺസ് എടുത്ത കീമൊ പോൾ, 32 പന്തിൽ 43 റൺസ് എടുത്ത കോർണ്വാൾ, 40 പന്തിൽ 43 എടുത്ത ചേസ് എന്നിവരാണ് ലൂസിയ കിങ്സിനായി തിളങ്ങിയത്. ഫഹീം അഹ്മദും നസീമും കിറ്റ്സിനായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

160 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിറ്റ്സിന് തുടക്കത്തിൽ തന്നെ റൺ ഒന്നും എടുക്കാത്ത ഗെയ്ലിനെയും 6 റൺസ് മാത്രം എടുത്ത ലൂയിസിനെയും നഷ്ടമായി. പിന്നീട് ജോഷുവയും (37) റൂത് ഫോർഡും (25) നല്ല കൂട്ടുകെട്ട് സൃഷ്ടിച്ചു എങ്കിലും സ്കോറിംഗിന് വേഗം ഉണ്ടായിരുന്നില്ല. അതായിരുന്നു അവസാനം ഡ്രേക്സിന്റെ ഹീറോയിസം വേണ്ടിവരാൻ കാരണം. കിറ്റ്സിന്റെ ആദ്യ കരീബിയൻ പ്രീമിയർ ലീഗ് കിരീടമാണിത്.

7 വിക്കറ്റ് ജയവുമായി പാട്രിയോട്സ് ഫൈനലിൽ

ഗയാന ആമസോൺ വാരിയേഴ്‌സിനെ 7 വിക്കറ്റിന് പരാജയപെരുത്തി സെന്റ് കിറ്റ്സ് & നെവിസ് പാട്രിയോട്സ് കരീബിയൻ പ്രീമിയർ ലീഗിന്റെ ഫൈനൽ ഉറപ്പിച്ചു. ഫൈനലിൽ സെന്റ് ലൂസിയ കിങ്‌സ് ആണ് പാട്രിയോട്സിന്റെ എതിരാളികൾ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗയാന വാരിയേഴ്‌സ് 9 വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാട്രിയോട്സ് 13 പന്ത് ബാക്കി വെച്ച് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. 39 പന്തിൽ പുറത്താവാതെ 77 റൺസ് എടുത്ത എവിൻ ലൂയിസിന്റെ പ്രകടനമാണ് പാട്രിയോട്സിന് തുണയായത്. ക്രിസ് ഗെയ്ൽ 42 റൺസും ബ്രാവോ 34 റൺസുമെടുത്ത് പുറത്തായി.

നേരത്തെ പുറത്താവാതെ 20 പന്തിൽ 45 റൺസ് എടുത്ത ഹേറ്റ്മേയറുടെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഗയാന ആമസോൺ വാരിയേഴ്‌സ് 178 റൺസ് എടുത്തത്.

ചാമ്പ്യന്മാർ പുറത്ത്, സെയിന്റ് ലൂസിയ കിങ്‌സ് കരീബിയൻ പ്രീമിയർ ലീഗ് ഫൈനലിൽ

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി സെയിന്റ് ലൂസിയ കിങ്‌സ് കരീബിയൻ പ്രീമിയർ ലീഗിന്റെ ഫൈനൽ ഉറപ്പിച്ചു. 21 റൺസിന് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് സെന്റ് ലൂസിയ കിങ്‌സ് ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ കിങ്‌സ് 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് 19.3 ഓവറിൽ 184 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ കിങ്സിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 4 റൺസ് എടുത്ത ആന്ദ്രേ ഫ്ലെച്ചറും റൺസ് ഒന്നും എടുക്കാതെ റഹ്കീം കോൺവാളും പെട്ടന്ന് പുറത്തായെങ്കിലും 44 പന്തിൽ 78 റൺസ് എടുത്ത മാർക്ക് ഡയാലും 21 പന്തിൽ 36 റൺസ് എടുത്ത റോസ്റ്റൻ ചേസും അവരെ മികച്ച സ്‌കോറിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അവസാന ഓവറുകളിൽ 21 പന്തിൽ പുറത്താവാതെ 34 റൺസ് എടുത്ത ഡേവിഡ് വീസും 17 പന്തിൽ പുറത്താവാതെ 38 റൺസ് എടുത്ത ടിം ഡേവിഡും സെന്റ് ലൂസിയ കിങ്സിന്റെ സ്കോർ 200 കടത്തുകയായിരുന്നു.

മറുപടി ബാറ്റിങിന് ഇറങ്ങിയ ട്രിങ്ബാഗോ കിങ്സിന് വേണ്ടി ആർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തിൽ 30 റൺസ് എടുത്ത സുനിൽ നരേൻ ആണ് അവരുടെ ടോപ് സ്‌കോറർ. ദേനേഷ് രാംദിൻ(29), കോളിൻ മൺറോ (28), കിറോൺ പോളാർഡ്(26), ഡാരെൻ ബ്രാവോ(25) എന്നിവർ പൊരുതി നോക്കിയെങ്കിലും വലിയ സ്കോർ കണ്ടെത്താൻ അവർക്കൊന്നും ആയില്ല. സെന്റ് ലൂസിയ കിങ്സിന് വേണ്ടി ഡേവിഡ് വീസ് 5 വിക്കറ്റ് വീഴ്ത്തി.

അപരാജിത കുതിപ്പ് തുടര്‍ന്ന് പാട്രിയറ്റ്സ്, ഗയാനയെ വീഴ്ത്തിയത് 6 വിക്കറ്റിന്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനെതിരെ 6 വിക്കറ്റ് വിജയം ആണ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഗയാന 3 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയപ്പോള്‍ ഗയാന 4 പന്ത് അവശേഷിക്കവെയാണ് സ്കോര്‍ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ഗയാനയ്ക്ക് വേണ്ടി മുഹമ്മദ് ഹഫീസ് 70 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 52 റൺസ് നേടി.

ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ് പുറത്താകാതെ 59 റൺസ് നേടിയപ്പോള്‍ ഡെവൺ തോമസ്(31), എവിന്‍ ലൂയിസ്(30), ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

Exit mobile version