ഷൊയ്ബ് മാലിക്, ഗയാന ആമസോണ്‍ വാരിയേഴ്സ് നായകന്‍

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ല്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക് നയിക്കും. പാക്കിസ്ഥാനെ 36 ടി20 മത്സരങ്ങളില്‍ നയിച്ചിട്ടുള്ള താരം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2017-18 സീസണില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സിനെയും നയിച്ചിട്ടുണ്ട്. 36 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനു വേണ്ടിയാണ് സിപിഎലില്‍ അരങ്ങേറ്റം കുറിച്ചിട്ടുള്ളത്.

ബാര്‍ബഡോസിനു വേണ്ടി 1200ലധികം റണ്‍സ് നേടിയിട്ടുള്ള താരത്തെ ഈ വര്‍ഷം ആമസോണ്‍ വാരിയേഴ്സ് സ്വന്തമാക്കകുയായിരുന്നു. മാലിക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് വാരിയേഴ്സ് കോച്ച് ജോണ്‍ ബോത്ത പറഞ്ഞത്.

ടൂര്‍ണ്ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓഗസ്റ്റ് 9നു ആമസോണ്‍ വാരിയേഴ്സ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഈ താരത്തിന്റെ സേവനം നഷ്ടമാകുമെന്ന് അറിയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018 സീസണില്‍ റോന്‍സ്ഫോര്‍ഡ് ബീറ്റണിന്റെ സേവനം നഷ്ടമാകുമെന്ന് അറിയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. പകരം യുഎസ് താരം അലി ഖാനെ ടീമില്‍ എത്തിച്ചിട്ടുണ്ടെന്നും ഫ്രാഞ്ചൈസി ഇന്ന് അറിയിച്ചു. അലി ഗയാന ആമസോണ്‍ വാരിയേഴ്സിനു വേണ്ടി 2016ല്‍ സിപിഎല്‍ കളിച്ചിട്ടുണ്ട്.

നൈറ്റ് റൈഡേഴ്സ് തങ്ങളുടെ കിരീടം നിലനിര്‍ത്തുവാന്‍ ഓഗസ്റ്റ് എട്ടിനു ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ നേരിടും. നേരത്തെ ടീമിനു ഷദബ് ഖാന്റെ സേവനം നഷ്ടമായിരുന്നു. അന്താരാഷ്ട്ര ഡ്യൂട്ടി മൂലം താരം സിപിഎല്‍ 2018 കളിക്കില്ലെന്ന് അറിയിച്ചിരുന്നു. പകരം ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ് കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫവദ് അഹമ്മദ് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്, താരം ട്രിന്‍ബഗോയിലെത്തുന്നത് ഷദബ് ഖാനു പകരം

ഓസ്ട്രേലിയയുടെ ലെഗ് സ്പിന്‍ ബൗളര്‍ ഫവദ് അഹമ്മദിനെ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. വരാനിരിക്കുന്ന സീസണില്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഷദബ് ഖാന്റെ സേവനം ടീമിനു ലഭിക്കില്ലെന്നുറപ്പായതോടെയാണ് പകരം താരത്തെ എത്തിക്കുവാന്‍ ടീം മുതിര്‍ന്നത്. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്ത ഷദബ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവചിച്ച താരമാണ്.

ഷദബ് ഖാനെ നഷ്ടമാകുന്നത് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് പറഞ്ഞ നൈറ്റ് റൈഡേഴ്സ് ഡയറക്ടര്‍ വെങ്കി മൈസൂര്‍ പകരം മികച്ച താരത്തെ ടീമിലെത്തിക്കുവാന്‍ സാധിച്ചത് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവില്‍ കാനഡയിലെ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ച് വരുന്ന ഫവദ് രണ്ട് മത്സരങ്ങളില്‍ നിന്നായി വാന്‍കോവര്‍ നൈറ്റ്സിനു വേണ്ടി 4 വിക്കറ്റ് നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റില്‍

കരീബിയന്‍ പ്രീമിയര്‍ ലീഗ് ആറാം പതിപ്പ് ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 16 വരെ നടക്കുമെന്ന് അറിയിച്ചു. ഈ കാലയളവില്‍ വെസ്റ്റിന്‍ഡീസിനു യാതൊരു വിധ അന്താരാഷ്ട്ര മത്സരങ്ങളുമില്ല. അതിനാല്‍ തന്നെ എല്ലാ പ്രമുഖ താരങ്ങളും മത്സരിക്കാനായുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഉള്‍പ്പെടെ ആറ് ഫ്രാഞ്ചൈസികളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മല്യയുടെ ഉടമസ്ഥതയിലുള്ള കരീബീയിന്‍ പ്രീമിയര്‍ ലീഗ് ടീമിലും വേതന പ്രതിസന്ധി

ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന വാര്‍ത്തകള്‍ പ്രകാരം കരീബീയിന്‍ പ്രീമിയിര്‍ ലീഗ് ടീമായ ബാര്‍ബഡോസ് ട്രിഡന്റ്സില്‍ വേതന പ്രതിസന്ധി. 2017 സീസണിലെ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്ക് ഇതുവരെ തങ്ങളുടെ വേതനം മുഴുവനായി ലഭിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച ടൂര്‍ണ്ണമെന്റിലെ ശേഷിച്ച പണമിടപാടുകള്‍ കഴിഞ്ഞ വര്‍ഷാവസാനത്തിനു മുമ്പ് തീര്‍പ്പ് കല്പിക്കുമെന്നായിരുന്നു മാനേജ്മെന്റില്‍ നിന്ന് ലഭിച്ച വിവരമെങ്കിലും. ജനുവരി പകുതിയായിട്ടും ഏറിയ പങ്ക് താരങ്ങള്‍ക്കും പണം ലഭിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ചില താരങ്ങള്‍ ടീമിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ട്.

മികച്ച പല താരങ്ങളും കഴിഞ്ഞ വര്‍ഷം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ട്രിഡന്റ്സ് നിരയില്‍ കെയിന്‍ വില്യംസണ്‍, ഓയിന്‍ മോര്‍ഗന്‍ എന്നീ താരങ്ങളും ജഴ്സി അണിഞ്ഞു. എന്നാല്‍ ഇത്തരം നടപടി ടീമിന്റെയും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നാണ് കളിക്കാരുടെ പൊതുവേയുള്ള വിലയിരുത്തല്‍.

പ്രതിസന്ധിയ്ക്കുള്ള പരിഹാരത്തിനായി ലീഗ് അധികൃതര്‍ ഫ്രാഞ്ചൈസിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version