കരീബിയന്‍ പ്രീമിയര്‍ ലീഗ്, 9 ന്യൂസിലാണ്ട് താരങ്ങള്‍ക്ക് അനുമതി നല്‍കി ബോര്‍ഡ്

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാനുള്ള 9 താരങ്ങള്‍ക്ക് അനുമതി നല്‍കി ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മിച്ചല്‍ സാന്റനര്‍, കോറെ ആന്‍ഡേഴ്സണ്‍, കോളിന്‍ മണ്‍റോ, ടിം സീഫെര്‍ട്, നിക്ക് കെല്ലി, ഇഷ് സോധി, റോസ് ടെയിലര്‍, സ്കോട്ട് കുഗ്ഗെലൈന്‍, ഗ്ലെന്‍ ഫിലിപ്പ്സ് എന്നിവര്‍ക്കാണ് അനുമതി പത്രം ബോര്‍ഡ് നല്‍കിയത്.

ഇതില്‍ സാന്റനറും, കോറെ ആന്‍ഡേഴ്സണും ബാര്‍ബഡോസ് ട്രിഡന്റ്സിനു വേണ്ടിയും കോളിന്‍ മണ്‍റോ, ടിം സീഫെര്‍ട്, എന്നിവര്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടിയും അണിനിരക്കും. റോസ് ടെയിലര്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനും ഗ്ലെന്‍ ഫിലിപ്പ്സ് ജമൈക്ക തല്ലാവാസിനും കുഗ്ഗെലൈന്‍ സെയിന്റ് ലൂസിയ സൗക്ക്സിനും വേണ്ടിയാണ് കളിക്കുക.

ഇഷ് സോധി, നിക്ക് കെല്ലി എന്നിവര്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടി കുപ്പായമണിയും. ഓഗസ്റ്റ് 18നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

അതേ സമയം ന്യൂസിലാണ്ട് ബോര്‍ഡ് ഐപിഎല്‍ താരങ്ങള്‍ക്കായുള്ള അനുമതി പത്രങ്ങളും ഉടന്‍ നല്‍കുമെന്നാണ് അറിയുന്നത്.

Advertisement