
ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനു ഗയാന ആമസോണ്‍ വാരിയേഴ്സിനെ മറികടന്ന ട്രിന്‍ബാഗോയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത ബ്രണ്ടന്‍ മക്കല്ലമാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഗയാന 130 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം നൈറ്റ് റൈഡേഴ്സ് 16ാം ഓവറില്‍ സ്വന്തമാക്കി.
66 റണ്‍സ് നേടിയ ജേസണ്‍ മുഹമ്മദിന്റെ പ്രകടനം മാത്രമാണ് ആമസോണ്‍ വാരിയേഴ്സിന്റെ നിരയിലെ ശ്രദ്ധേയായ പ്രകടനം. ഗജാനന്ദ് സിംഗ്(27) ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. സുനില്‍ നരൈന് 4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടു നല്കി ഒരു വിക്കറ്റ് നേടി നൈറ്റ് റൈഡേഴ്സിനായി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്സിനു സുനില്‍ നരൈനേ(1) ആദ്യമേ നഷ്ടമായി. കോളിന് മുണ്‍റോയും(11) വേഗം മടങ്ങിയ ശേഷമാണ് മക്കല്ലം തന്റെ ഉഗ്രരൂപം പുറത്തെടുത്തത്. ഡാരന്‍ ബ്രാവോ(27), ദിനേശ് രാംദിന്(20*) എന്നിവരോടൊപ്പം ബ്രണ്ടന്‍ മക്കല്ലം(65*) തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി വെറും 15.5 ഓവറില്‍ നൈറ്റ് റൈഡേഴ്സിനെ വിജയത്തിലെത്തിച്ചു.
Pic Courtesy : @TKRiders
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial