ഡ്രാഫ്ടില്‍ മികച്ച വില ലഭിച്ച് മാര്‍ട്ടിന്‍ ഗുപ്ടിലും ലെന്‍ഡല്‍ സിമ്മണ്‍സും

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഡ്രാഫ്ടിലെ വിലയേറിയ താരങ്ങളായി മാര്‍ട്ടിന്‍ ഗുപ്ടിലും ലെന്‍ഡല്‍ സിമ്മണ്‍സും. 90,000 യുഎസ് ഡോളറിനു ഗുപ്ടിലിനെ സെയിന്റ് ലൂസിയ സ്റ്റാര്‍സ് സ്വന്തമാക്കിയപ്പോള്‍ സിമ്മണ്‍സിനു 70,000 യുഎസ് ഡോളറാണ് ലഭിച്ചത്. ഡ്രാഫ്ടിനു പുറമേ നിലനിര്‍ത്തല്‍ പ്രക്രിയയിലൂടെ ടീമുകള്‍ ഓരോ താരങ്ങളെ സ്വന്തമാക്കിയിരുന്നു.

സൊഹൈല്‍ തന്‍വീര്‍(ഗയാന ആമസോണ്‍ വാരിയേഴ്സ്), ആന്‍ഡ്രേ റസ്സല്‍(ജമൈക്ക തല്ലാവാസ്), ക്രിസ് ഗെയില്‍(സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്), ഡ്വെയിന്‍ ബ്രാവോ(ട്രിനിഡാഡ് നൈറ്റ് റൈഡേഴ്സ്) എന്നിവരെയാണ് ടീമുകള്‍ 160000 യുഎസ് ഡോളറിനു നിലനിര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial