മാര്‍ട്ടിന്‍ ഗുപ്ടില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി, ലൂക്ക് റോഞ്ചി പകരം ടീമില്‍

ഗയാന ആമസോണ്‍ വാരിയേഴ്സ് നായകന്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഒഴിവാക്കാനാകാത്ത കുടുംബ കാര്യങ്ങള്‍ സൂചിപ്പിച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. നിലവില്‍ നാലാം സ്ഥാനത്തുള്ള ടീമിന്റെ നായകന്‍ മടങ്ങിപ്പോക്ക് stuff.co.nz എന്ന ന്യൂസിലാണ്ട് വെബ്ബ്സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാര്‍ട്ടിന്‍ ഗുപ്ടിലും ഭാര്യ ലൗറ മക്ഗോള്‍ഡ്റിക്കും തങ്ങളുടെ ആദ്യ കുഞ്ഞിനു പ്രതീക്ഷിക്കുന്നുണ്ട്. മാര്‍ട്ടിന്‍ ഗുപ്ടിലിനു പകരക്കാരനായി ആമസോണ്‍ വാരിയേഴ്സ് ലൂക്ക് റോഞ്ചിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലെസ്റ്റര്‍ഷെയറിനു വേണ്ടി ടി20 മത്സരങ്ങളില്‍ കളിച്ചു വരികയായിരുന്ന റോഞ്ചി കഴിഞ്ഞ ദിവസമാണ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്ലോമോര്‍ഗനോട് തോറ്റഅ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial