കരീബിയന്‍ പ്രീമിയര്‍ ലീഗിലും ലിന്നിനു കൂറ് നൈറ്റ് റൈഡേഴ്സോട്

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗിലും നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേര്‍ന്ന് ക്രിസ് ലിന്‍. ഷാറൂഖ് ഖാന്റെ സഹ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസിയിലെ മറ്റൊരു ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു വേണ്ടിയാവും ക്രിസ് ലിന്‍ 2018 സീസണില്‍ കളിക്കുക. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ അംഗമായ ലിന്‍ കഴിഞ്ഞ സിപിഎല്‍ സീസണില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു വേണ്ടിയാണ് കളിച്ചിരുന്നത്.

ഇതോടെ രണ്ട് നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികള്‍ക്കുമായി കുപ്പായമണിയുന്ന അഞ്ചാമത്തെ താരമാവുകയാണ് ക്രിസ് ലിന്‍. സുനില്‍ നരൈന്‍, ബ്രണ്ടന്‍ മക്കല്ലം, കോളിന്‍ മണ്‍റോ, ഡാരെന്‍ ബ്രാവോ എന്നിവരാണ് മറ്റു താരങ്ങള്‍.

മാര്‍ക്കീ താരമായതിനാല്‍ ഡ്രാഫ്ടില്‍ പങ്കെടുക്കാതെ നേരിട്ട ഫ്രാഞ്ചൈസിയുമായി ചര്‍ച്ച ചെയ്ത് കരാര്‍ ഉറപ്പിക്കുകയായിരുന്നു ലിന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement