ജോണ്‍ ബോത്ത ഗയാന ആമസോണ്‍ വാരിയേഴ്സ് മുഖ്യ കോച്ച്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഗയാന ആമസോണ്‍ വാരിയേഴ്സിനെ ജോണ്‍ ബോത്ത പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ കോച്ചായി ജോഹന്‍ ബോത്തയെയും ഉപ പരിശീലകനായി റയോണ്‍ ഗ്രിഫിത്തിനെയും നിയമിച്ചു. ഗ്രിഫിത്ത് നിലവില്‍ ഗയാന ദേശീയ ടീമിന്റെയും വിന്‍ഡീസ് എ ടീമിന്റെയും മാനേജരായി പ്രവര്‍ത്തിച്ച് വരികയാണ്.

സിപിഎലില്‍ കളിക്കാരനായി താന്‍ ഏറെ ആസ്വദിച്ചിട്ടുണ്ട് അതിനാല്‍ തന്നെ പരിശീലകനാകുന്നതിനെ ഞാന്‍ ഉറ്റുനോക്കുകയാണ്. മികച്ച സ്ക്വാഡുള്ള ടീമിനു ഈ വര്‍ഷത്തെ കിരീടത്തിനായി ഏറെയുണ്ടെന്നാണ് കോച്ചെന്ന നിലയില്‍ തന്റെ ആദ്യ വിലയിരുത്തലെന്ന് ബോത്ത വ്യക്തമാക്കി.

2015ല്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു വേണ്ടി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുള്ള താരമാണ് ബോത്ത. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സ്, ഇസ്ലാമാബാദ് യുണൈറ്റഡ് എന്നിവരെയും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പരിശീലിപ്പിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial