ഇസ്രു ഉഡാനയ്ക്ക് അഞ്ച് വിക്കറ്റ്, വിജയ വഴിയിലേക്ക് തിരികെ എത്തി ട്രിന്‍ബാഗോ

Barbados

ബാര്‍ബഡോസ് റോയൽസിനെതിരെ വിജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ആദ്യ മത്സരത്തിൽ ഇരു ടീമുകള്‍ക്കും തോല്‍വിയായിരുന്നു ഫലം. ട്രിന്‍ബാഗോയാകട്ടെ കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ വന്നാണ് ഈ സീസണിലെ ആദ്യ മത്സരത്തിൽ കീഴടങ്ങിയത്.

ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ 122 റൺസിന് ബാര്‍ബഡോസിനെ ഒതുക്കിയ ശേഷം ലക്ഷ്യം 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ട്രിന്‍ബാഗോ മറികടന്നത്. അഞ്ച് വിക്കറ്റ് നേടിയ ഇസ്രു ഉഡാനയാണ് ട്രിന്‍ബോഗോ ബൗളര്‍മാരിൽ തിളങ്ങിയത്. ബാര്‍ബഡോസിന് വേണ്ടി അസം ഖാന്‍ 30 റൺസും ഷായി ഹോപ്(20), ഗ്ലെന്‍ ഫിലിപ്പ്സ്(24) എന്നിവരും പ്രധാന സ്കോറര്‍മാരായി.

30 പന്തിൽ 58 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡ് ആണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ട്രിന്‍ബാഗോയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ദിനേശ് രാംദിന്‍ 29 റൺസ് നേടി. ബാര്‍ബഡോസിന് വേണ്ടി മുഹമ്മദ് അമീര്‍ മൂന്ന് വിക്കറ്റ് നേടി.

Previous articleആദ്യ ജയം തേടി ആഴ്സണൽ ഇന്ന് മാഞ്ചസ്റ്ററിൽ, കരുത്ത് കാട്ടാൻ ഒരുങ്ങി സിറ്റി
Next articleക്ലീവ്‍ലാന്‍ഡില്‍ വനിത ഡബിള്‍സ് ഫൈനലില്‍ കടന്ന് സാനിയ മിര്‍സ