അരങ്ങേറ്റത്തില്‍ ജസ്റ്റിന്‍ ഗ്രീവിസിന് അര്‍ദ്ധ ശതകം, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ബാര്‍ബഡോസിനെ തടഞ്ഞ് സൂക്ക്സ്

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തെ വേണ്ടത്ര രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിച്ചില്ലെങ്കിലും 172 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഓപ്പണര്‍മാരായി ജോണ്‍സണ്‍ ചാള്‍സും ജസ്റ്റിന്‍ ഗ്രീവ്സും ചേര്‍ന്ന് ടീമിനെ 8.4 ഓവറില്‍ 81 റണ്‍സിലേക്ക് അതിവേഗം എത്തിച്ചുവെങ്കിലും 28 റണ്‍സ് നേടിയ ചാള്‍സിനെ നഷ്ടമാകുകയായിരുന്നു. പിന്നീട് തന്റെ അര്‍ദ്ധ ശതകം(57) പുര്‍ത്തിയാക്കിയ ഗ്രീവ്സിനെ നഷ്ടമായ ടീമിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ തന്റെ അരങ്ങേറ്റ മത്സരമാണ് ജസ്റ്റിന്‍ ഗ്രീവ്സ് കളിച്ചത്.

ജോനാഥന്‍ കാര്‍ട്ടര്‍ 30 റണ്‍സ് നേടിയപ്പോള്‍ ജീന്‍ പോള്‍ ഡുമിനി(18), ആഷ്‍ലി നഴ്സ്(15) എന്നിവര്‍ വേഗത്തില്‍ പുറത്താകുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ പത്ത് റണ്‍സ് നേടി പുറത്താകാതെ നിന്നു. സെയിന്റ് ലൂസിയ സൂക്ക്സിന് വേണ്ടി ക്രെസ്രിക് വില്യംസ് മൂന്നും ഒബൈദ് മക്കോയി 2 വിക്കറ്റും നേടി. 6 വിക്കറ്റ് നഷ്ടത്തിലാണ് ബാര്‍ബഡോസ് തങ്ങളുടെ 172 റണ്‍സ് നേടിയത്.

Previous articleഒരു റണ്‍സ് ജയം, ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്
Next articleപ്രതിരോധം ശക്തിപെടുത്തിയാൽ രോഹിത് ശർമ്മക്ക് ടെസ്റ്റിലും തിളങ്ങാമെന്ന് സുനിൽ ഗാവസ്‌കർ