
ക്രിസ് ഗെയിലും എവിന്‍ ലൂയിസും മിന്നിത്തിളങ്ങിയപ്പോള്‍ ജമൈക്കയ്ക്കെതിരെ മികച്ച ജയം സ്വന്തമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റസ്. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ജമൈക്ക തല്ലാവാസിനു 171 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരത്തില്‍ പാട്രിയറ്റ്സിനു 37 റണ്‍സിന്റെ ജയം. വിജയത്തോടെ പാട്രിയറ്റ്സ് നോക്ഔട്ട് റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.
ഏകദിന ടീമിലേക്ക് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരികെ വരവ് ആഘോഷിച്ചാണ് ഗെയില്‍ തുടങ്ങിയത്. കൂട്ടിനു എവിന്‍ ലൂയിസും ചേര്‍ന്നതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് കസറി. ലൂയിസായിരുന്നു കൂടുതല്‍ അപകടകാരി. 39 പന്തില്‍ 69 റണ്‍സ് നേടിയ ലൂയിസ് പുറത്താകുമ്പോള്‍ പാട്രിയറ്റ്സിന്റെ സ്കോര്‍ 110 റണ്‍സ്. 5 ബൗണ്ടറിയും 6 സിക്സും അടങ്ങിയ ഇന്നിംഗ്സിനു ലൂയിസിനെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.
ക്രിസ് ഗെയില്‍ പുറത്താകാതെ 71 റണ്‍സ് നേടിയപ്പോള്‍(55 പന്തില്‍ നിന്ന്) കാര്‍ലോസ് ബ്രാത്വൈറ്റ്(26), മുഹമ്മദ് നബി(29) എന്നിവരുടെ കൂറ്റനടികള്‍ ടീമിനെ 208 എന്ന സ്കോറിലേക്ക് എത്തിച്ചു.
209 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ജമൈക്കയ്ക്ക് വിക്കറ്റ് നഷ്ടമില്ലാത്തൊരു തുടക്കം ലഭിച്ചുവെങ്കിലും റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. ട്രെവണ് ഗ്രിഫിത്ത്(42), ഗ്ലെന്‍ ഫിലിപ്പ്സ്(31) എന്നിവര്‍ക്ക് ശേഷം വന്ന ബാറ്റ്സ്മാന്മാര് ക്രീസില്‍ നിലയുറപ്പിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമേ തല്ലാവാസ് നേടിയുള്ളു. 31 റണ്‍സുമായി റോവമന്‍ പവല്‍, 21 റണ്‍സ് നേടി ആന്‍ഡ്രേ മക്കാര്‍ത്തി, 17 റണ്‍സുമായി ജോനാഥന് ഫൂം എന്നിവര്‍ക്കെല്ലാം തുടക്കം ലഭിച്ചുവെങ്കിലും കൂറ്റന്‍ സ്കോര്‍ പിന്തുടരുന്നതില് ജമൈക്ക പരാജയപ്പെട്ടു.
തബ്രൈസ് ഷംസി പാട്രിയറ്റ്സിനു വേണ്ടി മൂന്നും, സാമുവല്‍ ബദ്രി, കാര്‍ലോസ് ബ്രാത്വൈറ്റ്, ജോനാഥന് കാര്ടര്, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റുമായി തല്ലാവാസിനെ ചെറുത്തു നിര്‍ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial