നോക്കൗട്ടിലും നിലയ്ക്കാത്ത അശ്വമേധവുമായി ട്രിന്‍ബാഗോ, ഫൈനലിലേക്ക് കടന്നത് ഒമ്പത് വിക്കറ്റ് വിജയവുമായി

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് ജമൈക്ക തല്ലാവാസിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജമൈക്കയെ 107/7 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയ ശേഷമാണ് ട്രിന്‍ബാഗോ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി വിജയം ഉറപ്പാക്കിയത്.

സുനില്‍ നരൈനെ തുടക്കത്തില്‍ നഷ്ടമായ ശേഷം അര്‍ദ്ധ ശതകം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സിന്റെയും 44 റണ്‍സ് നേടിയ ടിയോണ്‍ വെബ്സ്റ്ററിന്റെയും ഇന്നിംഗ്സ് ആണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. രണ്ടാം വിക്കറ്റില്‍ 97 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ലെന്‍ഡല്‍ സിമ്മണ്‍സ് 54 റണ്‍സുമായി പുറത്താകാതെ നിന്നു.

Previous articleബംഗ്ലാദേശ് ബാറ്റ്സ്മാനും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ വൈറസ് ബാധ
Next articleമെന്ററെന്ന നിലയില്‍ ഗെയിലിന് പ്രധാന റോള്‍ – അനില്‍ കുംബ്ലെ