വാര്‍ണര്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

ഇന്ത്യയിലേക്കുള്ള ഓസ്ട്രേലിയ എ ടീമിന്റെ ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡാര്‍സി ഷോര്‍ട്ടിനു പകരം സെയിന്റ് ലൂസിയ സ്റ്റാര്‍സിനു വേണ്ടി കളിക്കുവാനായി ഡേവിഡ് വാര്‍ണര്‍ എത്തുന്നു. ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് പുറത്ത് വിട്ട മീഡിയ റിലീസിലാണ് കാര്യം വ്യക്താക്കിയിട്ടുള്ളത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ദേശീയ ടീമില്‍ നിന്ന് ഒരു വര്‍ഷം വിലക്ക് നേരിടുന്ന വാര്‍ണര്‍ ടി20 കാനഡ ലീഗില്‍ കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് വാര്‍ണര്‍ക്ക് വിലക്കൊന്നും ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും ഐപിഎലില്‍ നിന്ന് ബിസിസിഐ വിലക്കുകയായിരുന്നു.

തങ്ങളുടെ ആദ്യ സിപിഎല്‍ കിരീടത്തിനു താരത്തിന്റെ വരവ് കൂടുതല്‍ സാധ്യത നല്‍കുന്നുവെന്നാണ് വാര്‍ണര്‍ ടീമിലേക്ക് വരുന്നതിനെക്കുറിച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സെയിന്റ് ലൂസിയ സ്റ്റാര്‍സ് അധികൃതര്‍ പറഞ്ഞത്. ഓഗസ്റ്റ് 8നു ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയാണ് സ്റ്റാര്‍സിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിലാന് പിന്നാലെ വനിതാ ടീമുമായി റോമാ
Next articleമികച്ചവൻ ആവേണ്ട, ലോകകപ്പ് മതി : നെയ്മർ