റസ്സല്‍ 60 പന്ത് നേരിടുകയാണെങ്കില്‍ ടി20 ഡബിള്‍ ഹണ്ട്രഡ് നേടുമെന്ന് ഡേവിഡ് ഹസ്സി

സൂപ്പര്‍ താരം ആന്‍ഡ്രേ റസ്സലിനെ കൊല്‍ക്കത്ത മൂന്നാം നമ്പറില്‍ പരീക്ഷിച്ചേക്കുമെന്ന് സൂചന. ടീം മെന്റര്‍ ഡേവിഡ് ഹസ്സിയാണ് ഈ കാര്യം വ്യക്തമാക്കിയത്. 60 പന്ത് താരം ഒരു ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ ടി20യില്‍ ഇരട്ട ശതകം നേടുവാന്‍ കെല്പുണ്ടെന്നും ഹസ്സി വ്യക്തമാക്കി. റസ്സല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ ഹൃദയമിടിപ്പാണെന്നും ഡേവിഡ ഹസ്സി വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ ഈ അവസരം ടീം നഷ്ടപ്പെടുത്തിയെന്നും ഇത്തവണ അതുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും ഡേവിഡ് ഹസ്സി വ്യക്തമാക്കി. ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും ഫിനിഷിംഗ് ചുമതല ഏറ്റെടുക്കുന്ന പക്ഷം റസ്സലിനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കും.

Previous articleഅമേ റാണവാദെ ബെംഗളൂരു യുണൈറ്റഡിൽ
Next articleഊബര്‍ കപ്പിന് സിന്ധുവുണ്ടാകും