ഡ്വെയിന്‍ സ്മിത്തിന്റെ ശതകത്തെ തോല്പിച്ച് വാള്‍ട്ടന്റെ 92 റണ്‍സ്

ഡ്വെയിന്‍ സ്മിത്ത് നേടിയ ശതകത്തിനെ വെല്ലുന്ന 92 റണ്‍സ് നേടി ചാഡ്വിക് വാള്‍ട്ടണ്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ 4 വിക്കറ്റ് ജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് നേടിയ 159 റണ്‍സ് അഞ്ച് പന്ത് ബാക്കി നില്‍ക്ക് 6 വിക്കറ്റ് നഷ്ടത്തിലാണ് ഗയാന സ്വന്തമാക്കിയത്. ചാഡ്വിക് വാള്‍ട്ടണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

കെയിന്‍ വില്യംസണ്‍(47) – ഡ്വെയിന്‍ സ്മിത്ത്(100) കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ വീണതും റണ്‍റേറ്റ് മികച്ച രീതിയില്‍ ഉയര്‍ത്താന്‍ സാധിക്കാത്തതുമാണ് ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ സ്കോര്‍ 159 റണ്‍സില്‍ ചുരുക്കിയത്. സൊഹൈല്‍ തന്‍വീര്‍ 3 വിക്കറ്റ് നേടിയ മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ബാര്‍ബഡോസ് ഈ സ്കോര്‍ നേടിയത്. അവസാന ഓവറില്‍ സ്മിത്ത് പുറത്താവുമ്പോള്‍ 10 ബൗണ്ടറിയും 5 സിക്സും സഹിതം 70 പന്തില്‍ നിന്നാണ് 100 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗയാനയ്ക്കായി സൊഹൈല്‍ തന്‍വീര്‍ ആണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് വാള്‍ട്ടണൊപ്പം പരിഗണിക്കപ്പെട്ടത്. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോള്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ച് ചാഡ്വിക് ടീമിന്റെ വിജയപ്രതീക്ഷ നിലനിര്‍ത്തി. 92 റണ്‍സ് നേടിയ ചാഡ്വിക് പുറത്താകുമ്പോള്‍ ഗയാന വിജയത്തിനു 15 റണ്‍സ് അകലെയായിരുന്നു. രണ്ട് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും 5 പന്ത് ശേഷിക്കെ ടീം വിജയം സ്വന്തമാക്കി.

7 ബൗണ്ടറിയും 6 സിക്സും അടങ്ങിയ വാള്‍ട്ടന്റെ ഇന്നിംഗ്സില്‍ 57 പന്തുകളെ താരം നേരിട്ടു. മാര്‍ട്ടിന്‍ ഗുപ്ടില്‍(27), സൊഹൈല്‍ തന്‍വീര്‍(16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. കീറണ്‍ പൊള്ളാര്‍ഡ് തന്റെ നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിൻസിനാറ്റി ദിമിത്രോവിന് 
Next articleഇക്കാർഡിക്ക് ഇരട്ട ഗോൾ, ജയത്തോടെ ഇന്റർ മിലാൻ ആരംഭിച്ചു