തല്ലാവാസിനു കളിക്കുന്നതിനായി വെമ്പല്‍ കൊള്ളുന്നു

- Advertisement -

കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗ് വിലക്ക് മൂലം കളിക്കാനാകാതിരുന്ന ആന്‍ഡ്രേ റസ്സല്‍ ഈ വര്‍ഷം ടൂര്‍ണ്ണമെന്റിലേക്കുള്ള മടങ്ങി വരവിനായി വെമ്പല്‍ കൊള്ളുകയാണെന്ന് അറിയിച്ചു. ജമൈക്ക തല്ലാവാസിനു വേണ്ടി കളിക്കുവാന്‍ താന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പറഞ്ഞത്. ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായ താരത്തിനു ഈ വര്‍ഷത്തെ സിപിഎല്‍ ടൂര്‍ണ്ണമെന്റിലും ആ മികവ് പുലര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റിലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ പകുതി വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ 30 പ്രാഥമിക മത്സരങ്ങളും മൂന്ന് ഫ്ലേ ഓഫുകളും ഉണ്ടാകും. ഫൈനല്‍ സെപ്റ്റംബര്‍ 15നു നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement