മഴ നിയമത്തില്‍ 8 വിക്കറ്റ് ജയവുമായി നൈറ്റ് റൈഡേഴ്സ്

ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിനു മേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ വിജയം ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനൊപ്പം നിന്നു. മഴയും വൈദ്യുതി പ്രശ്നവും എല്ലാം അലട്ടിയ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 13 ഓവറില്‍ 163 റണ്‍സ് നേടുകയായിരുന്നു. എവിന്‍ ലൂയിസും(14 പന്തില്‍ 39) ക്രിസ് ഗെയിലും നിറഞ്ഞാടിയ ആദ്യ ഇന്നിംഗ്സില്‍ രസംകൊല്ലിയായി എത്തിയത് വൈദ്യുതി പ്രശ്നമായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കളി അത്തരത്തില്‍ മുടങ്ങി വീണ്ടും മത്സരം പുനരാരംഭിച്ചപ്പോള്‍ വില്ലനായി എത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സ് 13 ഓവറായി ചുരുക്കുകയായിരുന്നു.

@Getty

47 പന്തില്‍ നിന്നാണ് ക്രിസ് ഗെയില്‍ 93 റണ്‍സ് നേടിയത്. 5 ബൗണ്ടറിയും 8 സിക്സറും അടങ്ങിയ ഇന്നിംഗ്സിനു ഒടുവില്‍ താരം റോന്‍സ്ഫോര്‍ഡ് ബീറ്റണു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. സുനില്‍ നരൈനാണ് എവിന്‍ ലൂയിസിന്റെ വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്സിന്റെ തുണയ്ക്കെത്തിയത് ബ്രണ്ടന്‍ മക്കല്ലം-ഡാരെന്‍ ബ്രാവോ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു. മത്സരത്തില്‍ രണ്ടാം തവണ മഴ കളി മുടക്കിയപ്പോള്‍ 163 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ട്രിന്‍ബാഗോ സംഘം 3.1 ഓവറില്‍ 34/2 എന്ന നിലയിലായിരുന്നു. മഴ മാറി മത്സരം അരംഭിച്ചപ്പോള്‍ ലക്ഷ്യം 6 ഓവറില്‍ 86 എന്ന് പുനക്രമീകരിച്ചിരുന്നു.

17 പന്തില്‍ നിന്ന് 52 റണ്‍സ് എന്ന ഏറെക്കുറെ അപ്രാപ്യമായിരുന്ന ലക്ഷ്യമാണ് മക്കല്ലവും ഡാരെന്‍ ബ്രാവോയും ചേര്‍ന്ന് അടിച്ചെടുത്തത്. മക്കല്ലം 14 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയപ്പോള്‍ ബ്രാവോ 10 പന്തില്‍ നിന്ന് 38 റണ്‍സുമായി കൂടുതല്‍ ആക്രമണക്കാരിയായി. നാല് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ട്രിന്‍ബാഗോ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടിയത്.

2 ഓവറില്‍ 33 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ഓവര്‍ എറിയാന്‍ വന്ന മുഹമ്മദ് നബിയുടെ ഓവറില്‍ 23 റണ്‍സ് വഴങ്ങിയതാണ് പാട്രിയറ്റ്സിനു വിനയായത്. അവസാന ഓവറില്‍ 10 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ട്രിന്‍ബാഗോ ജോനാഥന്‍ കാര്‍ട്ടറെ രണ്ട് സിക്സറുകള്‍ക്ക് പറത്തി 8 വിക്കറ്റ് വിജയം സ്വന്തമാക്കി. ഡാരെന്‍ ബ്രാവോയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാന 16ല്‍ കടന്ന് അജയ് ജയറാം, ഗ്ലാസ്കോവില്‍ ഇന്ത്യന്‍ മികവ്
Next articleദക്ഷിണാഫ്രിക്കയിലേക്ക് ടി20 കളിയ്ക്കാനായി അഫ്രീദി