മടങ്ങിവരവില്‍ സൂപ്പര്‍ താരത്തെ നായകനാക്കി ജമൈക്ക തല്ലാവാസ്

- Advertisement -

12 മാസത്തെ വിലക്കിനു ശേഷം കരീബീയിന്‍ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്തുന്ന ആന്‍ഡ്രേ റസ്സലിനെ നായകനാക്കി ജമൈക്ക തല്ലാവാസ്. ഓഗസ്റ്റ് 8നു ആരംഭിക്കുന്ന 2018 സീസണിലേക്കുള്ള ടീമിന്റെ നായകനെ ഇന്നലെയാണ് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണ്‍ താരത്തിനു കളിക്കാനായിരുന്നില്ല. ഈ സീസണ്‍ ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി മിന്നും ഫോമിലായിരുന്നു ആന്‍ഡ്രേ റസ്സല്‍.

316 റണ്‍സാണ് 2018 ഐപിെലില്‍ താരം നേടിയത്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 185 ആയിരുന്നു. 13 വിക്കറ്റുകളും ഈ ഓള്‍റൗണ്ടര്‍ നേടി. ഇന്ത്യയ്ക്ക് ഐപിഎല്‍ പോലെയാമ് വെസ്റ്റ് ഇന്‍ഡീസിനു കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നാണ് താരം പറഞ്ഞത്. മികച്ച താരങ്ങളുള്ള ടീമിനെ നയിക്കാനാകുന്നത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement