ഗയാനയ്ക്ക് ഏഴ് വിക്കറ്റ് വിജയം

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 7 വിക്കറ്റ് വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഏതാനും ദിവസങ്ങളായുള്ള റണ്‍ മഴയ്ക്ക് ശേഷം ഇന്നലെ റണ്ണധികം പിറക്കാത്ത മത്സരത്തില്‍ ഓള്‍റൗണ്ട് മികവിലൂടെ ഗയാന ജയം ഉറപ്പിക്കുകായിരുന്നു. സെയിന്റ് കിറ്റ്സ് ആന്‍ നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബൗള്‍ ചെയ്ത ഗയാന ടീമിനെ 19 ഓവറില്‍ 121 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഖൈസ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് ഗ്രീന്‍, ഇമ്രാന്‍ താഹിര്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി മത്സരത്തില്‍ പിടിമുറുക്കി. 34 റണ്‍സ് നേടിയ ഷമാര്‍ ബ്രൂക്ക്സ് ആണ് പാട്രിയറ്റ്സിന്റെ ടോപ് സ്കോറര്‍. ലോറി ഇവാന്‍സ് 26 റണ്‍സ് നേടി.

ചെറിയ സ്കോര്‍ ചേസ് ചെയ്യാനിറങ്ങിയ ഗയാന ആമസോണ്‍ വാരിയേഴ്ല് 15.5 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. 24 പന്തില്‍ 49 റണ്‍സ് നേടിയ ബ്രണ്ടന്‍ കിംഗിനൊപ്പം ചന്ദ്രപോള്‍ ഹേംരാജ്(22), ഷൊയ്ബ് മാലിക്(24*) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. നിക്കോളസ് പൂരന്‍ 18 റണ്‍സുമായി പുറത്താകാതെ ഷൊയ്ബ് മാലിക്കിനൊപ്പം നിന്ന് വിജയം ഉറപ്പിക്കുകയായിരുന്നു.

Advertisement