CPL

ബംഗ്ലാദേശ് താരത്തിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതിയില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ അഫിഫ് ഹൊസൈന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബര്‍ 4ന് ആരംഭിക്കുവാനിരുന്ന ടൂര്‍ണ്ണമെന്റില്‍ താരം സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനു വേണ്ടിയായിരുന്നു കളിക്കേണ്ടിയിരുന്നത്. 19 വയസ്സുകാരന്‍ താരം ബംഗ്ലാദേശിന്റെ എമേര്‍ജിംഗ് ടീമിന് വേണ്ടി കളിയ്ക്കുകയാണ്. ശ്രീലങ്കയില്‍ ശ്രീലങ്കയുടെ സമാനമായ ടീമിന് വേണ്ടിയാണ് താരം ഇപ്പോള്‍ കളിച്ച് കൊണ്ടിരിക്കുന്നത്.

താരത്തെ ടി20 ത്രിരാഷ്ട്ര പരമ്പരയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് ബിസിബി വക്താവായ അക്രം ഖാന്‍ പറഞ്ഞത്. അതാണ് താരത്തിന് അനുമതി നല്‍കുന്നതില്‍ നിന്ന് ബോര്‍ഡ് പിന്മാറിയതെന്ന് അക്രം ഖാന്‍ വെളിപ്പെടുത്തി. ബംഗ്ലാദേശിനായി ഒരു ടി20 മത്സരം കളിച്ചിട്ടുള്ളയാളാണ് അഫിഫ്. താന്‍ വളരെ നാളുകള്‍ മുമ്പെ തന്നെ അനുമതി തേടിയിരുന്നുവെന്നും അനുമതി ലഭിക്കാത്തതില്‍ വലിയ വിഷമമില്ലെന്നും കാരണം താന്‍ തന്റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അഫിഫ് വെളിപ്പെടുത്തി.