ഓഗസ്റ്റ് എട്ടിനു കരിബീയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കും

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2018 പതിപ്പിനു ഓഗസ്റ്റ് 8നു ആരംഭം. ഓഗസ്റ്റ് 8നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ 30 ലീഗ് മത്സരങ്ങളും മൂന്ന് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും ഉള്‍പ്പെടെ 34 മത്സരങ്ങളാണുണ്ടാകുക. സെപ്റ്റംബര്‍ 16നാണ് ഫൈനല്‍ നടക്കുന്നത്. ടൂര്‍ണ്ണമെന്റിലെ മൂന്ന് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ നടക്കും. ജമൈക്ക തല്ലാവാസിന്റെ ഹോം മത്സരങ്ങളാണ് അവിടെ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫ്ലോറിഡയില്‍ നാല് മത്സരങ്ങളാണ് നടന്നത്.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement