കൗണ്ടി അനുഭവം ഇംഗ്ലണ്ട് പര്യടനത്തിനു തന്നെ സജ്ജനാക്കി: അശ്വിന്‍

- Advertisement -

മുമ്പ് ഇംഗ്ലണ്ട് പര്യടനത്തില്‍ വേണ്ടത്ര പ്രഭാവം കൊണ്ടുവരാന്‍ കഴിയാതെ പോയ രവിചന്ദ്രന്‍ അശ്വിന്‍ കഴിഞ്ഞ വര്‍ഷം കൗണ്ടി കളിച്ച അനുഭവം തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു സജ്ജനാക്കിയതായി വിശ്വസിക്കുന്നുവെന്ന് കരുതുന്നതായി പറഞ്ഞു. 2014ല്‍ ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റ് പരമ്പരകളില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് അശ്വിനു 3 വിക്കറ്റ് മാത്രമാണ് നേടാനായത്. അന്ന് പരമ്പര 3-1നു ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. അശ്വിന്‍ കളിച്ച രണ്ട് മത്സരങ്ങളിലും താരത്തിനു കാര്യമായ പ്രഭാവമുണ്ടാക്കാനുമായില്ല ഇന്ത്യ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയതും.

കഴിഞ്ഞ വര്‍ഷം കൗണ്ടിയില്‍ വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി കളിച്ചപ്പോള്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ തനിക്ക് വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞുവെന്നാണ് അശ്വിന്‍ പറയുന്നത്. 4 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് അശ്വിന്‍ ടീമിനായി നേടിയത്. അശ്വിന്‍ ടീമിനു ഡിവിഷന്‍ ഒന്നിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനും സഹായിച്ചിട്ടുണ്ട്.

2014നെ അപേക്ഷിച്ച് താന്‍ പൂര്‍ണ്ണമായും ഇംഗ്ലണ്ട് പര്യടനത്തിനു സജ്ജമാണെന്നാണ് താരം പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement