പിആര്‍എസ് ഹോസ്പിറ്റലിനെതിരെ 46 റണ്‍സ് ജയം സ്വന്തമാക്കി ടിസിഎസ്

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ 46 റണ്‍സിന്റെ ആധികാരിക വിജയവുമായി ടിസിഎസ് ലിമിറ്റഡ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് 20 ഓവറില്‍ നേടിയതെങ്കിലും പിആര്‍എസിനെ 91/8 എന്ന നിലയില്‍ എറിഞ്ഞ് ഒതുക്കിയാണ് 46 റണ്‍സ് വിജയം കൊയ്തത്.

ടിസിഎസിനായി ആല്‍ബിന്‍ 36 റണ്‍സും വിഷ്ണു(20), ഷാഫി(17*) എന്നിവര്‍ ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. പിആര്‍എസ് ബൗളര്‍മാരില്‍ അനന്തു, മിഥുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മൂന്ന് വിക്കറ്റ് നേടിയ അജേഷും രണ്ട് വിക്കറ്റ് നേടിയ അര്‍ജ്ജുനും ടിസിഎസ് ബൗളിംഗിനായി തിളങ്ങിയപ്പോള്‍ പിആര്‍എസ് 91 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 32 റണ്‍സുമായി പുറത്താകാതെ നിന്ന മഹേഷ് ആണ് ടീമിലെ ടോപ് സ്കോറര്‍.

Advertisement