സ്പെറികോണിനെതിരെ അനായാസ ജയവുമായി ഇന്‍ഫോസിസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ അനായാസ വിജയവുമായി ഇന്‍ഫോസിസ്. ഇന്ന് നടന്ന മത്സരത്തി സ്പെറിക്കോണിനെതിരെയാണ് ടീമിന്റെ ഏഴ് വിക്കറ്റ് വിജയം. എതിരാളികളെ 80 റണ്‍സിന് പുറത്താക്കിയ ശേഷം 14 ഓവറില്‍ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്‍ഫോസിസ് മറികടക്കുകയായിരുന്നു. 84 റണ്‍സാണ് ഇന്‍ഫോസിസ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത സ്പെറിക്കോണ്‍ 19.2 ഓവറില്‍ 80 റണ്‍സിന് പുറത്താകുകയായിരുന്നു. ഇന്‍ഫോസിസിന് വേണ്ടി ശ്രീകാന്ത്, അനില്‍, അനൂബ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ വിഷ്ണു മഹേഷ് ആണ് സ്പെറിക്കോണിന്റെ ടോപ് സ്കോറര്‍. 17 റണ്‍സാണ് താരം നേടിയത്.

വിജയ്(23), അനൂബ്(28) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 58 റണ്‍സ് ഇന്‍ഫോസിസിന്റെ വിജയം എളുപ്പമാക്കുകയായിരുന്നു. സ്പെറിക്കോണിനായി വിഷ്ണു മഹേഷ് മൂന്ന് വിക്കറ്റ് നേടി.