ഗോകുല്‍ രാജിന്റെ മാന്ത്രിക സ്പെല്‍, 4 ഓവറില്‍ രണ്ട് റണ്‍സിന് 5 വിക്കറ്റ്, ഇംപീരിയല്‍ കിച്ചണെ പരാജയപ്പെടുത്തി സെമി ഉറപ്പാക്കി ഫിനസ്ട്ര

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയം നേടി ഫിനസ്ട്ര. ഇംപീരിയല്‍ കിച്ചണെതിരെയുള്ള ഏഴ് വിക്കറ്റ് വിജയം ടീമിന് സെമിയില്‍ സ്ഥാനം ഉറപ്പാക്കിക്കൊടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇംപീരിയല്‍ കിച്ചണ്‍ 15.5 ഓവറില്‍ 66 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. അഫ്സല്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സനിത് 20 റണ്‍സ് നേടി. ഫിനസ്ട്രയ്ക്ക് വേണ്ടി ഗോകുല്‍ രാജിന്റെ തകര്‍പ്പന്‍ സ്പെല്ലാണ് ഇംപീരിയലിന്റെ നടുവൊടിച്ചത്. 4 ഓവറില്‍ 2 മെയ്ഡന്‍ ഉള്‍പ്പെടെ 2 റണ്‍സ് മാത്രം വിട്ട് നല്‍കി 5 വിക്കറ്റാണ് ഗോകുല്‍ നേടിയത്. സുബിന്‍ ദാസ്, നബീല്‍ ബഷീര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫിനസ്ട്രയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുവാന്‍ ടീമിനായി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ടീമിന് വേണ്ടി അരുണ്‍ രാമചന്ദ്രന്‍(27*), മിര്‍സ ഷംസ്(15*) എന്നിവരാണ് വിജയമൊരുക്കിയത്.

Advertisement