ഐസിഐസിഐ ബാങ്കിനെ 30 റണ്‍സില്‍ എറിഞ്ഞിട്ട് ഇന്‍ഫോസിസ്, ജയം 5.2 ഓവറില്‍

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ സെമിയില്‍ കടന്ന് ഇന്‍ഫോസിസ്. ഇന്ന് അതിവേഗം അവസാനിച്ച മത്സരത്തില്‍ ഇന്‍ഫോസിസ് എതിരാളികളായ ഐസിഐസിഐ ബാങ്കിനെ 10.1 ഓവറില്‍ 30 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 5.2 ഓവറില്‍ വിജയികള്‍ മറികടന്നു.

ഐസിഐസിയുടെ നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ആരും തന്നെ ആറ് റണ്‍സിന് മേലെ സ്കോര്‍ ചെയ്തതുമില്ല. 10 റണ്‍സ് എക്സ്ട്രാസ് ഇനത്തില്‍ നേടിയതാണ് ടീമിന്റെ ടോപ് സ്കോര്‍. ഇന്‍ഫോസിസിനായി വെങ്കട് പ്രശാന്ത്, ശ്രീകാന്ത് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വിജയ് രണ്ട് വിക്കറ്റും നേടി.

ചേസിംഗിനിറങ്ങിയ ഇന്‍ഫിയ്ക്കായി 13 റണ്‍സുമായി വിനോദ് കുമാര്‍ ടോപ് സ്കോറര്‍ ആയി. അനൂബ് 9 റണ്‍സ് നേടി. ഐസിഐസിഐയ്ക്കായി ബിഎസ് അരുണ്‍ രണ്ട് വിക്കറ്റ് നേടി.

ഗൈഡ്ഹൗസിനെതിരെ 7 വിക്കറ്റ് വിജയവുമായി യുഎസ്ടി ഗ്ലോബല്‍

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യുടെ സെമിയില്‍ എത്തി യുഎസ്ടി ഗ്ലോബല്‍. ഇന്ന് നടന്ന മത്സരത്തില്‍ യുഎസ്ടി ഗൈഡ്ഹൗസിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗൈഡ്ഹൗസ് 18.2 ഓവറില്‍ 96 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടുകെട്ടുമായി ഷാനവാസ് ഖാന്‍(25), സുധി സുദര്‍ശന്‍(23) കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് തുടരെ വിക്കറ്റുകളുമായി യുഎസ്ടി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. 42/1 എന്ന നിലയില്‍ നിന്ന് 74/8 എന്ന നിലയിലേക്ക് വീണ ഗൈഡ്ഹൗസിനെ ഒമ്പതാം വിക്കറ്റില്‍ 22 റണ്‍സ് നേടിയ നസീം നവാബ്(11), ഷിബിന്‍ സതീശന്‍(14) കൂട്ടുകെട്ടാണ് 96 റണ്‍സിലേക്ക് എത്തിച്ചത്. യുഎസ്ടിയ്ക്കായി മനീഷ് നായര്‍ മൂന്നും രോഹിത്, വിമല്‍ വിജയകുമാര്‍, മഹേശ്വരന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

25 പന്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ അനീഷ് കുമാറും 21 റണ്‍സ് നേടിയ ജീത്തുമാണ് 27/3 എന്ന നിലയിലേക്ക് വീണ യുഎസ്ടിയുടെ വിജയം വേഗത്തിലാക്കിയത്. 13.2 ഓവറലാണ് യുഎസ്ടി ഏഴ് വിക്കറ്റ് വിജയം കരസ്ഥമാക്കി സെമിയിലേക്ക് കടന്നത്. ഗൈഡ്ഹൗസിന് വേണ്ടി അനീഷ് രണ്ട് വിക്കറ്റ് നേടി.

അലയന്‍സിനെ എറിഞ്ഞിട്ട് പ്രേംജിത്ത്, ആറ് വിക്കറ്റ് നേട്ടം സാബ് ഇന്റീരിയേഴ്സിന് നല്‍കിയത് സെമി സ്ഥാനം

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി സാബ് ഇന്റീരിയേഴ്സ്. പ്രേംജിത്തിന്റെ ആറ് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ അലയന്‍സിനെ വീഴ്ത്തിയാണ് സാബ് ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്നത്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അലയന്‍സ് 16.2 ഓവറില്‍ 76 റണ്‍സിന് ഓള്‍ഔട്ട് ആയി. പത്തോവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് സാബ് ജയം സ്വന്തമാക്കിയത്.

32 പന്തില്‍ 46 റണ്‍സ് നേടിയ സിഎസ് അക്ഷയ് ആണ് ബാറ്റിംഗില്‍ സാബ് ഇന്റീരിയേഴ്സിന് വിജയം ഒരുക്കിയത്. ജിത്തു ബാബുജി 13 റണ്‍സ് നേടി.

നേരത്തെ 2.2 ഓവറില്‍ 4 റണ്‍സ് മാത്രം വിട്ട് നല്‍കി 6 വിക്കറ്റ് നേടിയ പ്രേംജിത്തിന്റെ പ്രകടനമാണ് അലയന്‍സിന്റെ നടുവൊടിച്ചത്. 61/3 എന്ന നിലയില്‍ 12 ഓവര്‍ പൂര്‍ത്തിയാക്കിയ അലയന്‍സ് അടുത്ത ഏതാനും ഓവറുകള്‍ക്കുള്ളില്‍ 15 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ട് ആകുകയായിരുന്നു. 21 റണ്‍സ് നേടിയ അശ്വിന്‍ ശേഷാദ്രിയാണ് ടീമിന്റെ ടോപ് സ്കോറര്‍.

ഗോകുല്‍ രാജിന്റെ മാന്ത്രിക സ്പെല്‍, 4 ഓവറില്‍ രണ്ട് റണ്‍സിന് 5 വിക്കറ്റ്, ഇംപീരിയല്‍ കിച്ചണെ പരാജയപ്പെടുത്തി സെമി ഉറപ്പാക്കി ഫിനസ്ട്ര

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയം നേടി ഫിനസ്ട്ര. ഇംപീരിയല്‍ കിച്ചണെതിരെയുള്ള ഏഴ് വിക്കറ്റ് വിജയം ടീമിന് സെമിയില്‍ സ്ഥാനം ഉറപ്പാക്കിക്കൊടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇംപീരിയല്‍ കിച്ചണ്‍ 15.5 ഓവറില്‍ 66 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. അഫ്സല്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സനിത് 20 റണ്‍സ് നേടി. ഫിനസ്ട്രയ്ക്ക് വേണ്ടി ഗോകുല്‍ രാജിന്റെ തകര്‍പ്പന്‍ സ്പെല്ലാണ് ഇംപീരിയലിന്റെ നടുവൊടിച്ചത്. 4 ഓവറില്‍ 2 മെയ്ഡന്‍ ഉള്‍പ്പെടെ 2 റണ്‍സ് മാത്രം വിട്ട് നല്‍കി 5 വിക്കറ്റാണ് ഗോകുല്‍ നേടിയത്. സുബിന്‍ ദാസ്, നബീല്‍ ബഷീര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫിനസ്ട്രയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുവാന്‍ ടീമിനായി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ടീമിന് വേണ്ടി അരുണ്‍ രാമചന്ദ്രന്‍(27*), മിര്‍സ ഷംസ്(15*) എന്നിവരാണ് വിജയമൊരുക്കിയത്.

കോര്‍പ്പറേറ്റ് ടി20യില്‍ വിജയവുമായി സാബ് ഇന്റീരിയേഴ്സ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി സാബ് ഇന്റീരിയേഴ്സ്. ഇന്ന് നടന്ന ഏക മത്സരത്തില്‍ സാബ് ആദ്യം ബാറ്റ് ചെയ്ത പിആര്‍എസ് ഹോസ്പിറ്റല്‍സിനെ 18.1 ഓവറില്‍ 53/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു.ലക്ഷ്യം 7.1 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തിലാണ് സാബ് മറികടന്നത്. 22 റണ്‍സുമായി സിഎസ് അക്ഷയ്, 17 റണ്‍സ് നേടിയ ജിത്തു ബാബുജി എന്നിവരാണ് സാബിന്റെ പ്രധാന സ്കോറര്‍മാര്‍.

ആദ്യം ബാറ്റ് ചെയ്ത പിആര്‍എസിനായി കാര്യമായ പ്രകടനം ആരില്‍ നിന്നുമുണ്ടായില്ല. 10 റണ്‍സ് നേടിയ ദീപുവാണ് ടോപ് സ്കോറര്‍. സാബിന് വേണ്ടി രാഹുല്‍, വിശാഖ്, പ്രേംജിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പിആര്‍എസ് ഹോസ്പിറ്റലിനെതിരെ 46 റണ്‍സ് ജയം സ്വന്തമാക്കി ടിസിഎസ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ 46 റണ്‍സിന്റെ ആധികാരിക വിജയവുമായി ടിസിഎസ് ലിമിറ്റഡ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് 20 ഓവറില്‍ നേടിയതെങ്കിലും പിആര്‍എസിനെ 91/8 എന്ന നിലയില്‍ എറിഞ്ഞ് ഒതുക്കിയാണ് 46 റണ്‍സ് വിജയം കൊയ്തത്.

ടിസിഎസിനായി ആല്‍ബിന്‍ 36 റണ്‍സും വിഷ്ണു(20), ഷാഫി(17*) എന്നിവര്‍ ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. പിആര്‍എസ് ബൗളര്‍മാരില്‍ അനന്തു, മിഥുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മൂന്ന് വിക്കറ്റ് നേടിയ അജേഷും രണ്ട് വിക്കറ്റ് നേടിയ അര്‍ജ്ജുനും ടിസിഎസ് ബൗളിംഗിനായി തിളങ്ങിയപ്പോള്‍ പിആര്‍എസ് 91 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 32 റണ്‍സുമായി പുറത്താകാതെ നിന്ന മഹേഷ് ആണ് ടീമിലെ ടോപ് സ്കോറര്‍.

85 റണ്‍സും 6 വിക്കറ്റും നേടി വിഷ്ണു മഹേഷ്, 77 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി സ്പെറിക്കോണ്‍

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ 77 റണ്‍സിന്റെ വലിയ വിജയവുമായി സ്പെറിക്കോണ്‍. ഇന്ന് നടന്ന മത്സരത്തില്‍ പാലാഴി ടൂര്‍സ് & ട്രാവല്‍സിനെതിരെയാണ് സ്പെറിക്കോണിന്റെ വലിയ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്പെറിക്കോണ്‍ 55 പന്തില്‍ നിന്ന് 85 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു മഹേഷിന്റെ മികവില്‍ 189 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. സച്ചിന്‍(33), ജീന്‍ വിജയ്(32) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാലാഴിയ്ക്കായി അക്ഷയ്നാഥ് 2 വിക്കറ്റ് നേടി.

ചേസിംഗിനിറങ്ങിയ പാലാഴി 14 ഓവറില്‍ 112 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. 35 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ ജിതിന്‍ ശങ്കര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ വലിയൊരു പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ പാലാഴിയുടെ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. സ്പെറിക്കോണിനായി വിഷ്ണു മഹേഷ് 6 വിക്കറ്റ് നേടി.

ടികെ സലീമിന്റെ വെടിക്കെട്ട് പ്രകടനം, ഐടിസിയ്ക്ക് വിജയം

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ ക്യുബര്‍സ്റ്റിനെതിരെ ഐടിസിയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐടിസി 168/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ക്യുബര്‍സ്റ്റിന് 117 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ടികെ സലീം 26 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയാണ് ഐടിസിയെ 168 റണ്‍സിലേക്ക് നയിച്ചത്. 53 റണ്‍സ് ക്യുബര്‍സ്റ്റ് എക്സ്ട്രാസ് ഇനത്തില്‍ വിട്ട് നല്‍കുകയായിരുന്നു. 41 വൈഡാണ് ടീം എറിഞ്ഞത്. ബൗളിംഗില്‍ ക്യുബര്‍സ്റ്റിനായി എബിന്‍ ഇസ്മൈല്‍ 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ എവി രാജേഷ് കുമാര്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നും എബിന്‍ ഇസ്മൈല്‍ 21 റണ്‍സും നേടിയതൊഴിച്ച് നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികച്ച സ്കോര്‍ നേടുവാന്‍ സാധിച്ചിരുന്നില്ല. ഐടിസിയ്ക്ക് വേണ്ടി അഭിജിത്ത് ഗോപിനാഥ് മൂന്നും അഭിഷേക് പിള്ള രണ്ടും വിക്കറ്റ് നേടി.

എട്ട് വിക്കറ്റ് വിജയവുമായി യുഎസ്ടി

എന്‍വെസ്റ്റ്നെറ്റിനെതിരെ അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി യുഎസ്ടി. ഇന്നലെ നടന്ന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റ് ആദ്യം ബാറ്റ് ചെയ്ത് 131 റണ്‍സിന് 19.3 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 16.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ യുഎസ്ടി ലക്ഷ്യം മറികടക്കുകയായിരുന്നു.

45 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ അമിത് സിദ്ധാര്‍ത്ഥിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു എന്‍വെസ്റ്റെനെറ്റ് ഇന്നിംഗ്സിന്റെ ഏക സവിശേഷത. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കുവാനാകാതെ വന്നപ്പോള്‍ 25 റണ്‍സുമായി എക്സ്ട്രാസാണ് ബാറ്റിംഗ് കാര്‍ഡില്‍ രണ്ടാം സ്ഥാനത്ത്. യുഎസ്ടിയ്ക്കായി രോഹിത് നാലും മനീഷ് നായര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസ്ടിയ്ക്കായി അരുണ്‍ രാജന്‍(41), അരുണ്‍ ഗോപാല്‍(27*), അനീഷ്( പുറത്താകാതെ 19 പന്തില്‍ 37) എന്നിവരാണ് വിജയമൊരുക്കിയത്.

ഫിനസ്ട്രയെ പരാജയപ്പെടുത്തി ഗൈഡ്ഹൗസ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി ഗൈഡ്ഹൗസ്. ഇന്ന് നടന്ന മത്സരത്തില്‍ ഫിനസ്ട്രയ്ക്കെതിരെ ടീം 23 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗൈഡ്ഹൗസ് 6 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 147 റണ്‍സാണ് നേടിയത്. 42 റണ്‍സ് നേടിയ ഷാനവാസ് ഖാന്റെയും 29 റണ്‍സ് നേടിയ റൂബന്‍ ക്രിസ്റ്റഫറിന്റെയും പ്രകടനങ്ങളാണ് ടീമിന് തുണയായത്. ഓപ്പണിംഗ് വിക്കറ്റില്‍ 10.1 ഓവറില്‍ 78 റണ്‍സ് നേടിയ ശേഷമാണ് ഗൈഡ്ഹൗസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്. സുബിന്‍ ദാസ് ഒരേ ഓവറില്‍ ഓപ്പണര്‍മാരായ ഷാനവാസ് ഖാനെയും വിഷ്ണു ഭരത്തിനെയും(16) പുറത്താക്കുകയായിരുന്നു. ഫിനസ്ട്രയ്ക്ക് വേണ്ടി വിഷ്ണു സുധാകര്‍ മൂന്നും സുബിന്‍ ദാസ് രണ്ടും വിക്കറ്റ് നേടുകയായിരുന്നു.

148 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഫിനസ്ട്രയ്ക്കായി ശിവ തേജ ഓപ്പണിംഗ് ഇറങ്ങി 46 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ശിവയ്ക്ക് ലഭിയ്ക്കാതെ വന്നതോടെ ഫിനസ്ട്രയുടെ ചേസിംഗിന്റെ താളം തെറ്റി. 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സേ ടീമിന് നേടാനായുള്ളു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുമായി ഗൈഡ്ഹൗസ് ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

93/2 എന്ന നിലയില്‍ നിന്ന് 107/9 എന്ന നിലയിലേക്ക് ഫിനസ്ട്ര വീണതോടെ ടീമിന് മത്സരത്തില്‍ സാധ്യതയില്ലാതായി. 14 റണ്‍സ് നേടുന്നതിനിടെയാണ് ടീമിന് 7 വിക്കറ്റുകള്‍ നഷ്ടമായത്. ഗൈഡ്ഹൗസിനായി ഷിബിന്‍ സതീഷന്‍ മൂന്നും അനീഷ് രണ്ടും വിക്കറ്റ് നേടി.

ഐടിസിയെ 93 റണ്‍സിന് പുറത്താക്കി ലക്ഷ്യം 13.1 ഓവറില്‍ മറികടന്ന് ഗൈഡ്ഹൗസ്

ഐടിസിയ്ക്കെതിരെ 7 വിക്കറ്റിന്റെ ആധികാരിക വിജയവുമായി ഗൈഡ്ഹൗസ്. ഇന്ന് അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐടിസിയെ 20 ഓവറില്‍ 93 റണ്‍സിന് ഗൈഡ്ഹൗസ് എറിഞ്ഞിടുകയായിരുന്നു. ഷിബിന്‍ സതീഷന്‍ നാലും നസീം നവാബ് മൂന്നും വിക്കറ്റ് നേടിയാണ് വിജയികള്‍ക്കായി ബൗളിംഗില്‍ തിളങ്ങിയത്. ഐടിസി നിരയില്‍ 34 റണ്‍സ് നേടി അഭിജിത്ത് ഗോപിനാഥ് ടോപ് സ്കോറര്‍ ആയി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഐടിസിയ്ക്ക് 3 വിക്കറ്റാണ് നഷ്ടമായത്. 26 റണ്‍സ് നേടിയ സുധി സുദര്‍ശന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. റൂബന്‍ ക്രിസ്റ്റഫര്‍(18*), അനീഷ്(14) എന്നിവരാണ് ഗൈഡ്ഹൗസ് നിരയില്‍ തിളങ്ങിയ മറ്റു താരങ്ങള്‍.

സാബ് ഇന്റീരിയേഴ്സിന് 98 റണ്‍സ് വിജയം

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി സാബ് ഇന്റീരിയേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ടിസിഎസ് യംഗിസ്ഥാനെതിരെ ടീം 98 റണ്‍സിന്റെ ആധികാരിക ജയം ഉറപ്പാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സാബ് 20 ഓവറില്‍ 186/6 എന്ന കൂറ്റന്‍ സ്കോര്‍ നേടി.

57 റണ്‍സ് നേടിയ ജിത്തു ബാബുജിയ്ക്കൊപ്പം ഷിനു(22), ആകര്‍ഷ്(26) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 30 റണ്‍സ് എക്സ്ട്രാസ് ഇനത്തില്‍ ടീമിന് ലഭിച്ചു. ടിസിഎസിന് വേണ്ടി അനീഷ് വീടി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിഎസ് 17.1 ഓവറില്‍ 88 റണ്‍സിന് ഓള്‍ഔട്ട് ആയി. സാബിന് വേണ്ടി അക്ഷയ് സിഎസ് 3.1 ഓവറില്‍ 9 റണ്‍സ് നല്‍കി 4 വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ശ്യാം കുമാറിന് രണ്ട് വിക്കറ്റും ലഭിച്ചു. 18 റണ്‍സ് നേടിയ അനീഷ് വീടി ആണ് ടിസിഎസിന്റെ ടോപ് സ്കോറര്‍.

Exit mobile version