Site icon Fanport

കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മൂന്ന് കോടി സംഭാവന നൽകി കൊഹ്ലിയും അനുഷ്കയും

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും രംഗത്ത്. ഇരു സൂപ്പർ താരങ്ങളും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന കൊടുക്കുമെന്ന് അറിയിച്ചു. മൂന്ന് കോടിയോളം രൂപയാണ് ഇരു താരങ്ങളും ചേർന്ന് കൊടുക്കുന്നതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.

കൊറോണ വൈറസ് ബാധമൂലം വിഷമത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനും ലോകമെമ്പാടുമുള്ള ആരാധകർക്കും മാതൃകയാകുകയാണ് വിരാടും കുടുംബവും. കൊറോണക്കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ക്യാമ്പയിൻ പൊതുജനം ഏറ്റെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം സമൂഹമാധ്യമങ്ങളിൽ ബോധവത്കരണവുമായി വിരുഷ്ക ദമ്പതികൾ സജീവമായിരുന്നു.

Exit mobile version