ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം താമസിച്ച ഹോട്ടലിൽ താമസിച്ച ബോളിവുഡ് പാട്ടുകാരിക്കും കൊറോണ

ഇന്ത്യൻ പര്യടനത്തിനിടെ ദക്ഷിണാഫ്രിക്കൻ ടീം താമസിച്ച അതെ ഹോട്ടലിൽ താമസിച്ച ബോളിവുഡ് പാട്ടുകാരി കനിക കപൂറിനും കൊറോണ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിടെ ദക്ഷിണാഫ്രിക്കൻ ടീം താമസിച്ച ലക്നൗവിലെ ഹോട്ടലിലാണ് കനിക കപൂർ താമസിച്ചത്. ദക്ഷിണാഫ്രിക്കൻ ടീം ഹോട്ടലിൽ താമസിച്ച അതെ സമയത്ത് തന്നെയാണ് കനിക കപൂറും ഹോട്ടലിൽ നിന്നത്.  കനിക കപൂർ ഹോട്ടലിലെ ലോബിയിൽ വെച്ച് ഒരുപാട് ആൾക്കാരോട് ഇടപഴകുകയും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്താതായി റിപ്പോർട്ടുകൾ ഉണ്ട്.

കനിക കപൂറിനോട് വീട്ടിൽ ഐസൊലേഷനിൽ ഇരിക്കാൻ ആവശ്യപെട്ടിരുന്നെന്നും എന്നാൽ അത് അവർ അനുസരിക്കാതെ ആൾക്കാരുമായി സമ്പർക്കം പുലർത്തിയെന്നും താരത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും ലക്നൗ മെഡിക്കൽ ഓഫീസർ നരേന്ദ്ര അഗർവാൾപറഞ്ഞു. ലണ്ടനിൽ നിന്ന് മടങ്ങിവരവേയാണ് കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version