Site icon Fanport

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സണ് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ താരം കാണിച്ചതിനെ തുടർന്ന് താരത്തെ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. തുടർന്നാണ് താരത്തിന് കൊറോണ ഇല്ലെന്ന സ്ഥിരീകരണം വന്നത്. അതെ സമയം കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് താരം ഇന്ന് നടന്ന ന്യൂസിലാൻഡിനെതിരായ ഏകദിന മത്സരത്തിൽ കളിച്ചിരുന്നില്ല.

ഓസ്‌ട്രേലിയൻ ടീമിന്റെ കൂടെ ദക്ഷിണാഫ്രിക്കഇത് പര്യടനം നടത്തിയ കെയ്ൻ റിച്ചാർഡ്സൺ തിരിച്ച് ഓസ്ട്രേലിയയിൽ എത്തിയപ്പോഴാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായ തൊണ്ടവേദന ഉണ്ടെന്ന് മെഡിക്കൽ ടീമിനെ അറിയിച്ചത്. തുടർന്ന് നടന്ന ടെസ്റ്റിൽ താരത്തിന് വൈറസ് ബാധ ഇല്ലെന്ന് കണ്ടതോടെ താരത്തെ ഹോട്ടലിൽ നിന്ന് വിട്ടയക്കുകയും താരം ന്യൂസിലാൻഡ് ഓസ്ട്രേലിയ മത്സരത്തിന് എത്തുകയും ചെയ്തു. താരം തുടർന്നുള്ള മത്സരങ്ങൾക്ക് വേണ്ടി ഓസ്‌ട്രേലിയൻ ടീമിനൊപ്പം തുടരും.

Exit mobile version