
അലിസ്റ്റര്‍ കുക്കിന്റെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു കൂറ്റന്‍ സ്കോര്‍. ആദ്യ ഇന്നിംഗിസ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 243 റണ്‍സ് നേടിയ കുക്ക് എട്ടാം വിക്കറ്റായി പുറത്തായപ്പോളാണ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ കുക്ക് തീരുമാനിച്ചത്. തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 44/1 എന്ന നിലയില്‍ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് എത്തിയപ്പോള്‍ മഴ കളി മുടക്കുകയായിരുന്നു.
ആദ്യ ദിവസത്തെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം :
348/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു സ്കോര്‍ 449 എത്തിയപ്പോള്‍ ദാവീദ് മലനെ(65) നഷ്ടമായി. നാലാം വിക്കറ്റില്‍ റണ്‍സാണ് കുക്കും മലനും ചേര്‍ന്ന് നേടിയത്. ഇംഗ്ലണ്ട് മധ്യനിരയെ റോഷ്ടണ്‍ ചേസ് എറിഞ്ഞിട്ടപ്പോള്‍ 449/3 എന്ന ശക്തമായ നിലയില്‍ നിന്ന് ഇംഗ്ലണ്ട് 506/7 എന്ന നിലയിലേക്ക് വീണു. ഇതിനിടയ്ക്ക് അലിസ്റ്റര്‍ കുക്ക് തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കി. 4 വിക്കറ്റ് വീഴ്ത്തിയ റോഷ്ടണ്‍ ചേസാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ ആശ്വാസകരമായ പ്രകടനം പുറത്തെടുത്തത്.
വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയത് തന്നെ തിരിച്ചടിയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പ് തന്നെ ഓപ്പണര്‍ ക്രെയിഗ് ബ്രാത്വൈറ്റിനെ ജെയിംസ് ആന്ഡേഴ്സണ് മടക്കിയയച്ചു. മഴ കളി മുടക്കുമ്പോള്‍ കീരന് പവല്‍(18*), കൈല്‍ ഹോപ്(25*) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial