കോഹ്‍ലിയ്ക്ക് ഭീഷണിയായി അലിസ്റ്റര്‍ കുക്ക്

പുതിയ ടെസ്റ്റ് റാങ്കിംഗ് പ്രകാരം അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിരാട് കോഹ്‍ലിയ്ക്ക് ഭീഷണിയായി ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്. വെസ്റ്റ് ഇന്‍‍ഡീസിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നേടിയ 243 റണ്‍സ് കുക്കിനെ ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് എത്തിച്ചത്. ആറ് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് കുക്ക് ആറാം സ്ഥാനത്തേക്ക് എത്തിയത്. മൂന്ന് വര്‍ഷത്തെ തന്റെ ഉയര്‍ന്ന റാങ്കിംഗ് ആണ് കുക്കിനു ഇത്.

സ്റ്റീവന്‍ സ്മിത്ത് ഒന്നാമതും ജോ റൂട്ട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. മൂന്നാം സ്ഥാനം കെയിന്‍ വില്യംസണും നാലാം സ്ഥാനം ചേതേശ്വര്‍ പുജാരയുമാണ് കൈയ്യാളുന്നത്. ലോകേഷ് രാഹുല്‍, അജിങ്ക്യ രഹാനേ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിനീതും റിനോയും വീണ്ടും ബെംഗളൂരുവിൽ, ഇത്തവണ ഗ്യാലറിയിൽ ഇരുന്ന് പിന്തുണക്കാൻ
Next articleവണക്കം ഗവിലൻ മാർട്ടിനെസ്, മുൻ അണ്ടർ 19 യൂറോ ചാമ്പ്യൻ ചെന്നൈയിനിൽ