
കേരള-ബറോഡ U-19 കൂച്ച് ബെഹാര്‍ ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. 470 റണ്‍സില്‍ അവസാനിച്ച ബറോഡയുടെ ആദ്യ ഇന്നിംഗ്സിനു മറുപടിയായി കേരളം രണ്ടാം ഇന്നിംഗ്സില്‍ 182/6 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം അവസാനിച്ചത്. ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ ബറോഡയ്ക്ക് 3 പോയിന്റും കേരളത്തിനു 1 പോയിന്റും ലഭിച്ചു. 260 റണ്‍സ് നേടിയ മോഹിത് മോംഗിയയുടെ ഇന്നിംഗ്സാണ് മത്സരത്തിലെ സവിശേഷത.
409/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബറോഡ 97.5 ഓവറില്‍ 470 റണ്‍സിനു ഓള്‍ഔട്ടായി. അജിത്ത് ജോസഫ് കേരളത്തിനായി 4 വിക്കറ്റ് നേടി. മിസ്ട്രി മിലന് 42 റണ്‍സ് നേടി വാലറ്റത്തിനൊടൊപ്പം പൊരുതി.
മറുപടി ബാറ്റിംഗില്‍ കേരളത്തിനായി അനന്തകൃഷ്ണന് 69 റണ്‍സുമായി തിളങ്ങി. 72 ഓവര്‍ നേരിട്ട കേരളം ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial