
- Advertisement -
ഇംഗ്ലണ്ടില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന പാക്കിസ്ഥാന്റെ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് അഭിപ്രായപ്പെട്ട് സര്‍ഫ്രാസ് അഹമ്മദ്. ഉയര്‍ന്ന ആത്മവിശ്വാസമാണ് ടീമിനെക്കുറിച്ച് തനിക്കുള്ളതെന്ന് പാക് നായകന് അഭിപ്രായപ്പെട്ടു. പരിചയസമ്പന്നമായ ഒരു ടീമല്ലായിരിക്കാം പാക്കിസ്ഥാന് എന്നാല്‍ യുവ പ്രതിഭകള്‍ അടങ്ങിയ ടീം ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്തുമെന്നാണ് തന്റെ വിശ്വാസമെന്ന് പാക് നായകന് പറഞ്ഞു.
പാക്കിസ്ഥാനെതിരെ മേയ് 11നു ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് അയര്‍ലണ്ട്. ഏക ടെസ്റ്റിനു ശേഷം ടീം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement