Site icon Fanport

കോഹ്‌ലിയുമായുള്ള താരതമ്യം ബാബർ അസമിനെ സമ്മർദ്ദത്തിലാക്കുമെന്ന് അശ്വിൻ

പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസമിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് താരത്തെ സമ്മർദ്ദത്തിലാക്കുമെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. നിലവിൽ ലോക ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പോലെ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് ബാബർ അസം. താരത്തെ പലപ്പോഴും പലരും വിരാട് കോഹ്‌ലിയോട് ഉപമിക്കാറുണ്ട്.

എന്നാൽ ഇങ്ങനെയുള്ള താരതമ്യം താരത്തിൽ കൂടുതൽ സമ്മർദ്ദം സൃഷ്ട്ടിക്കുമെന്നും അത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും അശ്വിൻ പറഞ്ഞു. താരത്തിന്റെ ബാറ്റിംഗ് തനിക്ക് ഇഷ്ടമാണെന്നും ഓസ്‌ട്രേലിയക്കെതിരെ നേടിയ സെഞ്ചുറി താൻ കണ്ടിരുന്നെന്നും അശ്വിൻ പറഞ്ഞു. എന്നാൽ നിലവിൽ കോഹ്‌ലിയുമായി താരത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി എന്നും അശ്വിൻ പറഞ്ഞു. അധികം വൈകാതെ തന്നെ ബാബർ അസം ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Exit mobile version