
നാറ്റ്വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ രണ്ടാം സെമി സ്ഥാനം ഉറപ്പിച്ച് ഗ്ലാമോര്ഗന്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലെസ്റ്റര്‍ഷെയറിനെ 9 വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഗ്ലോമാര്ഗന് അവസാന നാലിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത ലെസ്റ്റര്‍ഷെയറിനെ ഗ്ലാമോര്ഗന് ബൗളര്‍മാര്‍ 123 റണ്‍സിനു എറിഞ്ഞിട്ടപ്പോള്‍ കോളിന് ഇന്‍ഗ്രാം വെടിക്കെട്ടിന്റെ ബലത്തില്‍ ലക്ഷ്യം 13.4 ഓവറില്‍ ഗ്ലാമോര്ഗന് നേടി. കോളിന് ഇന്‍ഗ്രാം ആണ് കളിയിലെ താരം.
ക്രെയിഗ് മെഷേഡ്(3 വിക്കറ്റ്), മര്‍ചന്റ് ഡി ലാംഗ്(2), ഗ്രഹാം വാഗ്(2) എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ലെസ്റ്റര്‍ഷെയറിനെ തടഞ്ഞ് നിര്‍ത്തിയത്. ലൂക്ക് റോഞ്ചി (28) ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 20 റണ്‍സ് കടന്ന മറ്റൊരു ബാറ്റ്സ്മാന് കോളിന് അക്കര്‍മന്‍ (25) ആയിരന്നു. 19.2 ഓവറില്‍ 123 റണ്‍സിനു ബാറ്റിംഗ് ടീം ഓള്‍ഔട്ട് ആയി.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അന്യുറിന്‍ ഡൊണാള്‍ഡിനെ നഷ്ടമായെങ്കിലും പിന്നീട് ഗ്ലോമോര്ഗനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 43 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയ കോളിന് ഇന്‍ഗ്രാമും ക്യാപ്റ്റന്‍ ജാക്വസ് റുഡോള്‍ഫും(46*) ടീമിനെ അനായാസ വിജയത്തിലേക്ക് നയിക്കുകകയായിരുന്നു. 121 റണ്‍സാണ് അപരാജിതമായ രണ്ടാം വിക്കറ്റില്‍ അവര്‍ നേടിയത്. ക്ലിന്റ് മക്കായ്ക്കാണ് ഇന്നിംഗ്സില്‍ വീണ് ഏക വിക്കറ്റ് ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial