Picsart 23 12 30 13 58 39 613

രണ്ടാം ടെസ്റ്റിൽ കോറ്റ്സി ഇന്ത്യക്ക് എതിരെ കളിക്കില്ല

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം മത്സരത്തിൽ കോറ്റ്സി കളിക്കില്ല. സെഞ്ചൂറിയനിൽ അവസാനിച്ച ആദ്യ ടെസ്റ്റിൽ ഉണ്ടായ പരിക്ക് കാരണം ആണ് ദക്ഷിണാഫ്രിക്കൻ പേസർ രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്തായത്. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് നേടാൻ കോറ്റ്‌സിക്ക് ആയിരുന്നു. ടെംബ ബാവുമയും രണ്ടാം ടെസ്റ്റ് കളിക്കില്ല എന്ന് ഉറപ്പായിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച വിജയം നേടിയിരുന്നു. 2023 ഏകദിന ലോകകപ്പിൽ 20 വിക്കറ്റ് വീഴ്ത്തി യുവ പേസർ ശ്രദ്ധ നേടിയുരുന്നു. ലുങ്കി എൻഗിഡി രണ്ടാം ടെസ്റ്റിൽ കോറ്റ്‌സിക്ക് പകരക്കാരായേക്കും.

Exit mobile version