ഇന്ത്യൻ കോച്ചിനെ ഇന്ന് പ്രഖ്യാപിക്കണം – ബിസിസിഐക്ക് COAയുടെ അന്ത്യശാസനം

- Advertisement -

ഇന്ത്യൻ കോച്ചിനെ പ്രഖ്യാപിക്കുന്നതിൽ ഇനിയും കാലതാമസം ഉണ്ടാവരുതെന്നു ബിസിസിഐക്ക് സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ അന്ത്യശാസനം. ഇന്ത്യൻ കോച്ചിനെ പ്രഖ്യാപിക്കാൻ ബിസിസിഐ എടുക്കുന്ന കാലതാമസം ആണ് COAയെ ചൊടിപ്പിച്ചത്. ഇന്നലെ കോച്ചിനെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് അഡ്വൈസറി കമ്മറ്റി ഇന്റർവ്യൂ നടത്തിയിരുന്നു. അപേക്ഷകരായ രവി ശാസ്ത്രിയും ടോം മൂഡിയും ബാറ്റിംഗ് ഇതിഹാസം വിരേന്ദർ സെവാഗും ഇതിൽ ഉൾപ്പെടും. ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കൊഹ്‌ലിയുമായി ചർച്ച നടത്തിയതിനു ശേഷം പ്രഖ്യാപിക്കുവാൻ വേണ്ടിയാണ് തീരുമാനം ബിസിസിഐ വൈകിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി,VVS ലക്ഷ്മൺ എന്നിവർ അടങ്ങിയതാണ് ബിസിസിഐ യുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മറ്റി. അമേരിക്കയിൽ നിന്നും മടങ്ങിയെത്തുന്ന ഇന്ത്യൻ ക്യാപ്റ്റനായി സംസാരിച്ച് മാത്രമേ കോച്ചിനെ പ്രഖ്യാപിക്കുകയുള്ളു എന്ന് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. പുതിയ ഇന്ത്യൻ കോച്ച് അടുത്ത വേൾഡ് കപ്പ് മുന്നിൽ കണ്ടു കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വിനോദ് റായി അധ്യക്ഷനായ COA കോഹ്‌ലിയുടെ സംസാരിച്ച് ഇന്ന് തന്നെ ഇന്ത്യൻ കോച്ചിനെ പ്രഖ്യാപിക്കാനാണ് ബിസിസിഐക്ക് നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് പുതിയ ഇന്ത്യൻ കോച്ചിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement