
കളിക്കാരുടെ അസോസ്സിയേഷന് രൂപികരണത്തിനു സഹായം നല്കുന്ന നാലംഗ കമ്മിറ്റിയിലേക്ക് കപില്‍ ദേവിന്റെ പേര് നിര്‍ദ്ദേശിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. നിലവില്‍ ജികെ പിള്ള മാത്രമാണ് കമ്മിറ്റിയിലെ അംഗം. നേരത്തെ നാല് അംഗങ്ങളുള്ള സമിതി രൂപീകരിക്കാന്‍ ലോഥ പാനല്‍ നിര്‍ദ്ദേശിച്ച നാല് പേര് അനില്‍ കുംബ്ലേ, ഡയാന എഡുല്‍ജി, മൊഹീന്ദര്‍ അമര്‍നാഥ്, ജികെ പിള്ള എന്നിവരായിരുന്നു.
ഇതില്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ കോച്ചായതിനാല്‍ സ്ഥാനം ഏറ്റെടുക്കാനാകില്ല എന്നറിയിച്ചു. ഡയാന സിഒഎയുടെ ഭാഗയായതോടു കൂടി ആ സാധ്യതയും അടഞ്ഞു. കഴിഞ്ഞ മാസം മൊഹീന്ദര്‍ അമര്‍നാഥും വിസമ്മതം അറിയിച്ചതോടു കൂടി കമ്മിറ്റിയില്‍ ആകെ ജികെ പിള്ള മാത്രമായി ശേഷിക്കുകയായിരുന്നു. കപില്‍ ദേവിനൊപ്പം അന്‍ഷുമാന്‍ ഗായ്ക്വാഡ്, ഭരത് റെഡ്ഢി എന്നിവരുടെ പേരുകളാണ് സിഒഎ നിര്‍ദ്ദേശിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial