ബിസിസിഐ തീരുമാനങ്ങളെ തള്ളി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്

- Advertisement -

ബിസിസിഐയുടെ ജൂണ്‍ 22നു നടന്ന പ്രത്യേക ജനറല്‍ മീറ്റിംഗിലെ തീരുമാനങ്ങളെ തള്ളി സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. പ്രാദേശിക താരങ്ങളുടെ ശമ്പള വര്‍ദ്ധനവ് എന്ന ബിസിസിഐ അഭിപ്രായത്തെയാണ് ഇപ്പോള്‍ സിഒഎ തള്ളിയത്. നേരത്തെ അഭ്യന്തര തലത്തില്‍ താരങ്ങള്‍ക്ക് 100 ശതമാനത്തിനടുത്ത് ശമ്പള വര്‍ദ്ധനവ് വേണമെന്ന് സിഒഎ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ബിസിസിഐയുടെ വരുമാനത്തെ കണക്കിലെടുക്കാതെയുള്ള തീരുമാനമാണെന്നായിരുന്നു ബിസിസിഐ വാദിച്ചത്.

ഇപ്പോള്‍ ബിസിസിഐ ശ്രമിക്കുന്നത് തുച്ഛമായ വര്‍ദ്ധനവ് നല്‍കി പെരുമ പിടിച്ചു പറ്റുവാനുള്ള ശ്രമമാണെന്ന് പറഞ്ഞ് വര്‍ദ്ധനവിനെ തള്ളിയ സിഒഎ തങ്ങള്‍ നിശ്ചയിച്ച ഫീസ് ഘടനയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചു. ബിസിസിഐയ്ക്ക് ഈ തീരുമാനത്തിനോട് തീരെ യോജിപ്പില്ലെന്നും അത് ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നുമാണ് ലഭിക്കുന്ന സൂചന.

ബിസിസിഐയുടെ മീഡിയ റൈറ്റിനെക്കുറിച്ചുള്ള വ്യക്തത വരുാതെ എടുത്ത തീരുമാനമാണ് സിഒഎയുടെ ഫീസ് ഘടനയെന്നാണ് ബിസിസിഐ വാദിക്കുന്നത്. അതില്‍ വ്യക്തത വന്നാല്‍ മാത്രമേ എത്ര ശതമാനം വര്‍ദ്ധനവ് വരുത്താമെന്ന് തീരുമാനിക്കാനാകൂ എന്നാണ് ബിസിസിഐ വാദിക്കുന്നത്. സിഒഎയുടെ തീരുമാനം കൈക്കൊണ്ടാല്‍ താരങ്ങള്‍ക്ക് നാല് വര്‍ഷത്തിനു ശേഷം മാത്രമേ കാര്യമായ ഗുണമുണ്ടാകൂ എന്നും അവര്‍ വാദിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement