ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കുവാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സിഒഎ

- Advertisement -

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കി ലോക ടി20 പകരം നടത്തുവാനുള്ള ഐസിസി തീരുമാനം ബിസിസിഐ തങ്ങളില്‍ നിന്ന് മറച്ചുവെച്ചുവെന്ന ആരോപണവുമായി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. ബിസിസിഐയുെ സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയും തമ്മിലുള്ള ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുടെ മറ്റൊരു ഉദാഹരണമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇത്തരം പ്രാധാന്യമുള്ള തീരുമാനം എടുക്കുമ്പോള്‍ ഐസിസിയിലെ ശക്തമായ ബോര്‍ഡായ ബിസിസിഐയ്ക്ക് ഇതിനെക്കുറിച്ച് മുന്‍പ് തന്നെ ധാരണയുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍. അതേ സമയം ഇത് ഐസിസിയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് തങ്ങളോട് യാതൊരുവിധ കൂടിയാലോചനയും ബിസിസിഐ നടത്തിയില്ലെന്നാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ അവകാശവാദം.

ഇത് കൂടാതെ ഭൂട്ടാനിലേക്ക് തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റുമായി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി യാത്ര ചെയ്തതും കമ്മിറ്റിയുടെ അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഐസിസി/എസിസി മീറ്റിംഗുകള്‍ വിദേശത്താണെങ്കില്‍ ഇത്തരം അസിസ്റ്റന്റുമാരുമായി യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ടെന്നാണ് സിഒഎ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement