
ഗാര്‍ഹിക പീഢന വിവാദത്തില്‍ അകപ്പെട്ട മുഹമ്മദ് ഷമിയുടെ മേല്‍ ഒത്തുകളി വിവാദം അന്വേഷിക്കണമെന്ന് ആന്റി-കറപ്ഷന്‍ യൂണിറ്റിനോട്(എസിയു) ആവശ്യപ്പെട്ട് ബിസിസിഐ. ബിസിസിഐയുടെ സുപ്രീം കോടതി നിയോഗിച്ച വിനോദ് റായി നയിക്കുന്ന കമ്മിറ്റി ഓഫ് അഡിമിന്സ്ട്രേറ്റേര്സ്(സിഎഒ) എസിയു തലവന്‍ നീരജ് കുമാറിനോട് ഈ ആരോപണത്തിന്മേല് അന്വേഷണം നടത്തി ഉടനടി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐ സിഇഒ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ചേര്‍ത്താണ് കത്ത് അയച്ചിട്ടുള്ളത്.
ഷമിയും ഭാര്യയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഇംഗ്ലണ്ടിലുള്ള ഒരു മുഹമ്മദ് ഭയ്യ തനിക്ക് ഒരു പാക്കിസ്ഥാനി യുവതിയിലൂടെ പണം നല്‍കിയെന്ന് ഷമി വ്യക്തമാക്കുന്നുണ്ട്. ഈ പണം ഷമി ഒത്തുകളിച്ച് വാങ്ങിയതാണെന്ന് ഷമിയുടെ ഭാര്യ ഹസിന് ജഹാന് ആരോപിച്ചിരുന്നു. ഈ സംഭാഷണത്തിലെ പണമിടപാട് നടന്നുവെന്ന് പറയുന്ന ഭാഗങ്ങളില്‍ മാത്രമാണ് എസിയുവിനോട് അന്വേഷിക്കുവാന്‍ ഉത്തരവിട്ടിട്ടുള്ളത്.
മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ പറഞ്ഞിരിക്കുന്ന വ്യക്തികളെ തിരിച്ചറിയുക. പണം ശരിക്കും ഷമിക്ക് കൈമാറിയിട്ടുണ്ടോ ഉണ്ടെങ്കില്‍ അത് എന്തിനായിരുന്നു എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് എസിയുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial