ഇന്ത്യന്‍ ടീമിന്റെ ശമ്പള വര്‍ദ്ധനവിനു അംഗീകാരം

- Advertisement -

ഇന്ത്യന്‍ ടീമിന്റെ ശമ്പള വര്‍ദ്ധനവെന്ന ആവശ്യത്തിനു അംഗീകാരം നല്‍കി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. നായകന്‍ വിരാട് കോഹ്‍ലി, എം എസ് ധോണി, രവി ശാസ്ത്രി എന്നിവരോട് ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്ന് കമ്മിറ്റി തീരുമാനം എടുത്തത്. പ്രതി വര്‍ഷം ഒരു കോടി രൂപ ലഭിച്ചിരുന്ന ഗ്രൂപ്പ് എ കളിക്കാര്‍ക്ക് ഇനി രണ്ട് കോടി രൂപ ലഭിക്കും. 100 ശതമാനം വര്‍ദ്ധനവുണ്ടെങ്കിലും താരങ്ങള്‍ അതൃപ്തരാണെന്നാണ് മനസ്സിലാക്കുന്നത്. മുന്‍ കോച്ച് അനില്‍ കുംബ്ലേ ഇതിനു മുമ്പ് ഗ്രേഡ് എ താരങ്ങളുടെ ശമ്പളം അഞ്ച് കോടിയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ താരങ്ങളുടെ ഈ ആവശ്യത്തിനു സിഒഎയുടെ അംഗീകാരം ലഭിച്ചുവെങ്കിലും ബിസിസിഐ പൊതു യോഗത്തില്‍ മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളു എന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement