Picsart 23 02 07 18 57 53 183

ആദ്യ ടെസ്റ്റിൽ കാമറൺ ഗ്രീൻ കളിക്കാൻ സാധ്യതയില്ല

ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓപ്പണറിൽ കാമറൺ ഗ്രീൻ കളിക്കാൻ സാധ്യതയില്ലെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഓസ്‌ട്രേലിയയുടെ ഒരേയൊരു ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറായ ഗ്രീനിന് വിരലിന് പരിക്കേറ്റിരുന്നു. അതുകൊണ്ട് തന്നെ ഇതുവരെ ഗ്രീനിന് ബൗളിംഗ് പരിശീലനം നടത്താൻ ആയിട്ടില്ല. ആദ്യ ടെസ്റ്റ് മത്സരത്തിൽ ബൗളിംഗ് ചെയ്തില്ല എങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി എങ്കിലും ഓസ്‌ട്രേലിയ ഗ്രീനിനെ കളിപ്പിക്കുമെന്ന് ആയിരുന്നു കരുതിയത്. എന്നാൽ ഇപ്പോൾ ആ സാധ്യതയും അവസാനിക്കുകയാണ്‌.

ഗ്രീൻ നെറ്റ്സിൽ ഇതുവ്രെ ഫാസ്റ്റ് ബൗളർമാരെപ്പോലും നേരിട്ടിട്ടില്ല എന്നും, അതിനാൽ ആദ്യ ടെസ്റ്റ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നും സ്മിത്ത് ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. ഗ്രീനിന്റെ മാത്രമല്ല ഹേസിൽവുഡിന്റെ പരിക്കും ടീമിന് വലിയ പ്രശ്‌നമാണെന്ന് സ്മിത്ത് പറഞ്ഞു.

ഹേസൽവുഡ് പരിക്ക് ഞങ്ങൾക്ക് ഒരു വലിയ നഷ്ടമാണ്, പക്ഷേ ലാൻസ് ഒരു നല്ല ബൗളറാണ്, ബൊലാൻഡും മികച്ച താരമാണ് ഇവർ ഓസ്ട്രേലിയക്കായി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു.

Exit mobile version